കാണ്‍പൂര്‍ (www.evisionnews.in): വരന്റെ പിതാവ് നടത്തിയ സദാചാരവിരുദ്ധ പ്രവൃത്തിയില്‍ കുപിതയായ പെണ്‍കുട്ടി വിവാഹം വേണ്ടെന്ന് വെച്ചു. കാണ്‍പൂര്‍ ഫറൂഖാബാദിലെ നഗ്‌ല ഗ്രാമസ്വദേശിയായ പരമേശ്വരി ദയാലിന്റെ മകള്‍ രുചിയാണ് വരന്റെ പിതാവ് ബന്ധുവായ പെണ്‍കുട്ടിയെ ചുംബിച്ച കാരണത്താല്‍ വിവാഹത്തില്‍ നിന്നു പിന്‍മാറിയത്.
ജയ്താരയിലെ ബാബുറാമിന്റെ മകന്‍ രാജേഷുമായി തീരുമാനിച്ചിരുന്ന രുചിയുടെ വിവാഹം ജയ്മല്‍ ചടങ്ങിനിടെയാണ് പ്രശ്‌നത്തില്‍ കലാശിച്ചത് . വിവാഹദിവസം ജയ്മല്‍ ചടങ്ങിനായി വധൂഗൃഹത്തിലെത്തിയപ്പോഴാണ് ബാബുറാം വധുവിനൊപ്പം വേദി പങ്കിട്ട ബന്ധുവായ പെണ്‍കുട്ടിയെ ചുംബിച്ചത്. വധുവിന്റെ കുടുംബാംഗങ്ങള്‍ക്കിടയില്‍ ഇത് കടുത്ത അതൃപ്തിക്കിടയാക്കി.
ബാബുറാമിന്റെ പെരുമാറ്റത്തില്‍ രോഷം പ്രകടിപ്പിച്ച രുചി കല്യാണപാര്‍ട്ടിയോട് ഉടനെതന്നെ മടങ്ങാന്‍ ആവശ്യപ്പെട്ടു. പ്രശ്‌നം വഷളാകുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ബാബുറാം പെണ്‍കുട്ടിയോടും മാതാപിതാക്കളോടും പരസ്യമായി ക്ഷമാപണം നടത്തി.
തുടര്‍ന്ന് കുടുംബാംഗങ്ങള്‍ ഒത്തുതീര്‍പ്പിന് തയ്യാറായെങ്കിലും രുചി ക്ഷമിക്കാന്‍ കൂട്ടാക്കിയില്ല. മാത്രമല്ല വിവാഹത്തിന്റെ ഒരുക്കങ്ങള്‍ക്കായി ചിലവായ 27,900 രൂപയും വരന് നല്‍കിയ പാരിതോഷികങ്ങളും തിരികെ വാങ്ങിയതിനു ശേഷം മാത്രമാണ് വിവാഹപാര്‍ട്ടിയെ തിരിച്ചു പോകാനനുവദിച്ചത്.
Keywords: Rajasthan-kanpur-news-father-in-low-kissed-a-relative-girl-she-rejected-marriage-for-that

Post a Comment
0 Comments