Type Here to Get Search Results !

Bottom Ad

മലയാള ഭാഷാ നിഷേധത്തിനെതിരെ ബഹുജന പ്രക്ഷോഭം നടത്തും


ബദിയടുക്ക (www.evisionnews.in): മലയാള ഭാഷാ നിഷേധത്തിനെതിരെ ബദിയടുക്ക വിദ്യാഭ്യാസ കര്‍മ സമിതി ബദിയടുക്ക സംഘടിപ്പിക്കുന്ന ബഹുജന പ്രക്ഷോഭം തിങ്കളാഴ്ച രാവിലെ 9ന് നവജീവന്‍ ഹൈസ്‌കൂളിന് മുന്നില്‍ നടക്കും. 

സംസ്ഥാന സര്‍ക്കാര്‍ മലയാളം നിര്‍ബന്ധമാക്കി ഉത്തരവ് പുറപ്പെടുവിച്ചിട്ടും ബദിയടുക്ക ഗ്രാമപഞ്ചായത്തിലെ നവജീവസ്‌കൂളില്‍ 5 മുതല്‍ 7വരെയുള്ള ക്ലാസുകളില്‍ മലയാള പഠനം ഇല്ലാതാക്കാനുള്ള നീക്കമാണ് അധികൃതര്‍ നടത്തുന്നത്. പ്രസ്തുത സ്‌കൂളില്‍ പ്രവേശനത്തിനെത്തുന്ന കുട്ടികളുടെ മാതാപിതാക്കളെ പ്രലോഭിപ്പിച്ച് കന്നടഭാഷാ പഠനം നടത്താന്‍ പ്രേരിപ്പിക്കുന്നുവെന്നും ആരോപണമുണ്ട്. 

മലയാളം നിഷേധിക്കപ്പെടുന്നതോടെ സ്‌കൂളിലെ എല്‍പി വിഭാഗത്തില്‍ നിലവില്‍ മലയാളം ഒന്നാം ഭാഷയായി പഠിക്കുന്ന കുട്ടികള്‍ ഈ അധ്യയന വര്‍ഷം മുതല്‍ കന്നട പഠിക്കണമെന്ന സ്‌കൂള്‍ അധികൃതരുടെ പിടിവാശി അവസാനിപ്പിക്കുക, വര്‍ധിപ്പിച്ച ഫീസ് ഒഴിവാക്കുക, രക്ഷിതാക്കളില്‍ നിന്ന് സംഭാവനയെന്ന പേരില്‍ വാങ്ങുന്ന പകല്‍കൊള്ള അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രക്ഷോഭം.

Keywords:Kasaragod-badiyadukka-news-malayalam-news-fees-school-protest

Post a Comment

0 Comments

Top Post Ad

Below Post Ad