ബദിയടുക്ക (www.evisionnews.in): മലയാള ഭാഷാ നിഷേധത്തിനെതിരെ ബദിയടുക്ക വിദ്യാഭ്യാസ കര്‍മ സമിതി ബദിയടുക്ക സംഘടിപ്പിക്കുന്ന ബഹുജന പ്രക്ഷോഭം വിജയിപ്പിക്കുമെന്നും മണ്ഡല ജില്ലാ നേതാക്കള്‍ പങ്കെടുക്കുമെന്നും എംഎസ്എഫ് ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റ് സക്കീര്‍ ബദിയടുക്ക, ജനറല്‍ സെക്രട്ടറി സിയാദ് പെര്‍ഡാല അറിയിച്ചു.
സംസ്ഥാന സര്‍ക്കാര്‍ മലയാളം നിര്‍ബന്ധമാക്കി ഉത്തരവ് പുറപ്പെടുവിച്ചിട്ടും ബദിയടുക്ക ഗ്രാമപഞ്ചായത്തിലെ നവജീവസ്‌കൂളില്‍ 5 മുതല്‍ 7വരെയുള്ള ക്ലാസുകളില്‍ മലയാള പഠനം ഇല്ലാതാക്കാനുള്ള നീക്കമാണ് അധികൃതര്‍ നടത്തുന്നതെന്നും പ്രസ്തുത സ്‌കൂളില്‍ പ്രവേശനത്തിനെത്തുന്ന കുട്ടികളുടെ മാതാപിതാക്കളെ പ്രലോഭിപ്പിച്ച് കന്നടഭാഷാ പഠനം നടത്താന്‍ പ്രേരിപ്പിക്കുന്ന അധികൃതരുടെ നടപടി പ്രതിഷേധാര്‍ഹമാണെന്നും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
Keywords: Kasaragod-news-malayalam-panchayath-msf-committee

Post a Comment
0 Comments