Type Here to Get Search Results !

Bottom Ad

കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ യുവതി കൂട്ടമാനഭംഗത്തിനിരയായി


കൊല്‍ക്കത്ത:(www.evisionnews.in) കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ ഇരുപത്തിനാലുകാരിയായ യുവതി കൂട്ടമാനഭംഗത്തിനിരയായി. ആശുപത്രിയിലെ തന്നെ രണ്ടു ജീവനക്കാരാണ് പീഡിപ്പിച്ചത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്‍ക്കത്തയിലെ ആര്‍.ജി. കര്‍ ആശുപത്രിയില്‍ വെള്ളിയാഴ്ച അര്‍ധരാത്രിയാണ് സംഭവമുണ്ടായത്. മുര്‍ഷിദാബാദ് ജില്ലയിലെ ബഹ്‌റാംപൂര്‍ സ്വദേശിയായ യുവതി ബന്ധുവിനെ കാണാനാണ് ആശുപത്രിയില്‍ എത്തിയത്. ഈ സമയത്തായിരുന്നു ലിഫ്റ്റ് ഓപ്പറേറ്റര്‍മാരായ മോസം അലി ഖാന്‍, ഹൈദര്‍ അലി എന്നിവര്‍ യുവതിയെ പീഡിപ്പിച്ചത്. യുവതിയെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു. സംഭവത്തിനു ശേഷം ആശുപത്രിയിലെ വനിതാ ജീവനക്കാരികളും രോഗികളുടെ ബന്ധുക്കളും ആശങ്കയിലാണ്.

Keywords: Calcutta-hospital-rape
Tags

Post a Comment

0 Comments

Top Post Ad

Below Post Ad