Type Here to Get Search Results !

Bottom Ad

മകള്‍ക്ക് ഉറക്കഗുളിക കൊടുത്ത് മാസങ്ങളോളം പീഡിപ്പിച്ച അച്ഛന്‍ അറസ്റ്റില്‍

evisionnews


കുളത്തുപ്പുഴ : (www.evisionnews.in)മകള്‍ക്ക് ഉറക്കഗുളിക കൊടുത്ത് മാസങ്ങളോളം പീഡിപ്പിച്ച അച്ഛന്‍ ജയിലിലായി. കാല്ലം കുളത്തുപ്പുഴയിലാണ് സംഭവം. പ്രായ പൂര്‍ത്തിയാകാത്ത മകളെയാണ് പിതാവ് പീഡിപ്പിച്ചത്. സംഭവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ അച്ഛന്‍ ജമിനിഗണേശനെയാണ് പോലീസ് അറസ്റ്റ് ചെയ്യതു. പത്താംക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിനിരയായത്. ബന്ധുക്കളാണ് പോലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പോലിസ് ഇയാള്‍ക്കെതിരെ നടപടിയെടുത്തത്. കഴിഞ്ഞ നാല് മാസമായി മകള്‍ക്ക് രാത്രിയില്‍ ഉറക്കഗുളിക നല്‍കിയശേഷം പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബന്ധുക്കളുമായി സംസാരിക്കാന്‍ പോലും പെണ്‍കുട്ടിയെ അനുവദിച്ചരുന്നില്ലന്നും പറയുന്നു പെണ്‍കുട്ടിയെ വൈദ്യപരിശേധനയ്ക്ക് വിധേയമാക്കി, അതില്‍ പീഡനം നടന്നതായി തെളിഞ്ഞിടുണ്ട്. ജമിനിഗണേശനെ ചോദ്യം ചെയ്യ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു ഇയാളെ കോടതിയില്‍ ഹാജരാക്കി പിന്നീട് റിമാന്റ് ചെയ്തു. നാല് മാസംമുന്‍പ് പെണ്‍കുട്ടിയുടെ അമ്മ വിദേശത്തേക്ക് പോയിരുന്നു. വിദേശത്ത് വീട്ടുജോലിചെയ്യുവാനായി പോയതാണ് അവര്‍ . പെണ്‍കുട്ടി ബന്ധുക്കളോടാണ് പീഡനവിവരം ആദ്യം പറഞ്ഞത്.തുടര്‍ന്ന് വിവരം ഇവര്‍ പോലിസിനെ അറിയിക്കുയായിരുന്നു.

keywords : kollam-doughter-father-months-arrest
Tags

Post a Comment

0 Comments

Top Post Ad

Below Post Ad