കാഞ്ഞങ്ങാട് (www.evisionnews.in): വീട്ടിലെ അലമാരയില്‍ നിന്നും മോഷണം പോയ സ്വര്‍ണാഭരങ്ങള്‍ ചൂടാറാപെട്ടിയില്‍ സൂക്ഷിച്ചനിലയില്‍ കണ്ടെത്തി. മോഷണ വിവരം അറിഞ്ഞെത്തിയ പോലിസ് രണ്ട് മണിക്കൂര്‍ നേരം നടത്തിയ തിരച്ചിലിനൊടുവിലാണ് 14 പവന്റെ സ്വര്‍ണാഭരങ്ങള്‍ ചൂടാറാപെട്ടിയില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
പുല്ലൂര്‍ തട്ടുമ്മലിലെ പങ്കജത്തിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. പങ്കജം മെയ് 22ന് വീട് പൂട്ടി ആയമ്പാറയിലെ ഭര്‍തൃ വീട്ടിലേക്ക് പോയതായിരുന്നു. മെയ് 27ന് തിരിച്ചെത്തിയ പങ്കജം കിടപ്പുമുറിയിലെ അലമാര തുറന്നു നോക്കിയപ്പോള്‍ സ്വര്‍ണ്ണം കാണാനില്ലായിരുന്നു. വീടിന്റെ ഉള്‍വശം മുഴുവന്‍ തിരഞ്ഞുവെങ്കിലും സ്വര്‍ണ്ണം എവിടെയും കണ്ടെത്താനായില്ല.
ഇതേ തുടര്‍ന്ന് പങ്കജം അമ്പലത്തറ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം പോലിസെത്തി വീടിനകത്ത് മുഴുവന്‍ പരിശോധന നടത്തി. രണ്ടു മണിക്കൂര്‍ നീണ്ട പരിശോധനക്കൊടുവില്‍ മറ്റൊരു മുറിയിലെ ചൂടാറാ പെട്ടിയില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ സൂക്ഷിച്ചതായി കണ്ടെത്തുകയായിരുന്നു.
അതേ സമയം മോഷണം നടന്നതിന്റെ ഒരു ലക്ഷണവും വീട്ടിനകത്ത് കണ്ടെത്തിയിരുന്നില്ല. അലമാര കുത്തിപ്പൊളിച്ചതായും കാണപ്പെട്ടില്ല. അതുകൊണ്ട് തന്നെ സംഭവത്തില്‍ ദുരൂഹതയും നിലനില്‍ക്കുകയാണ്.
Keywords: Kasaragod-news-kavarcha-incident-house-news-pamgajam-fond-gold-ornaments

Post a Comment
0 Comments