Type Here to Get Search Results !

Bottom Ad

ചൈനയിലെ തേനീച്ചമനുഷ്യന് പുത്തൻ റെക്കോർഡ്


ബെയ്ജിങ്: പുകയുന്ന ഒരു സിഗരറ്റും കടിച്ചുപിടിച്ച് ഗാവോ ബിങ്കുവോ ശാന്തനായി അങ്ങനെയിരുന്നു. അടിവസ്ത്രം മാത്രം ധരിച്ച അയാളുടെ ദേഹം പൊതിഞ്ഞ് ഒരു കോടിയിലേറെ തേനീച്ചകൾ! 109 കിലോ ഭാരമുള്ള തേനീച്ചക്കൂട്ടത്താൽ ശരീരം പൊതിഞ്ഞു ഗാവോ എന്ന തേനീച്ചമനുഷ്യൻ സ്ഥാപിച്ചതു പുതിയ ഗിന്നസ് റെക്കോർഡ്. 85 കിലോ തേനീച്ചക്കൂട്ടമാണ് ഇതുവരെയുണ്ടായിരുന്ന റെക്കോർഡ്.

ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ഗംഭീരപ്രകടനം. റാണി തേനീച്ചകളെ ആദ്യം ഗാവോയുടെ ശരീരത്തുവച്ചശേഷം ഇരമ്പുന്ന തേനീച്ചക്കൂട്ടത്തെ ഇട്ടുകൊടുക്കുകയായിരുന്നു. തേനീച്ചകൾ വന്നു പൊതിയാൻ തുടങ്ങിയതും രണ്ടായിരത്തിലേറെ തവണ കുത്തേറ്റു. ഉദ്വേഗം നിറഞ്ഞ നിമിഷങ്ങളായിരുന്നു അത്. ശരീര ഉഷ്മാവ് 60 ഡിഗ്രിവരെ ഉയർന്നിട്ടും ഗാവോ പക്ഷേ ജീവിതം തിരിച്ചുപിടിച്ചു പുതിയ റെക്കോർഡിട്ടു.തായൻ പട്ടണത്തിൽ താമസിക്കുന്ന ഈ അൻപത്തഞ്ചുകാരൻ കഴിഞ്ഞ 35 വർഷമായി തേനീച്ചകളുടെ ഉറ്റതോഴനാണ്. ‘തേനൂറും’ സാഹസങ്ങൾക്കും ഏതാണ്ട് അത്രതന്നെ പഴക്കം.

Keywords: Beiging-china-honeybea-man-new-record

Post a Comment

0 Comments

Top Post Ad

Below Post Ad