Type Here to Get Search Results !

Bottom Ad

ചൂതാട്ട കേന്ദ്രത്തില്‍ റെയ്ഡ്: 11000 രൂപയുമായി 11പേര്‍ അറസ്റ്റില്‍

evisionnews


ചീമേനി (www.evisionnews.in): തിമിരി കൊത്തങ്കരയിലെ ചൂതാട്ട കേന്ദ്രത്തില്‍ റെയ്ഡ്. കളിക്കളത്തില്‍ നിന്നും പിടിച്ചെടുത്ത 11000ത്തോളം രൂപയുമായി 11 പേരെ ചീമേനി എസ്‌ഐ എംപി വിനീഷിന്റെ നേതൃത്വത്തിലുള്ള പോലിസ് അറസ്റ്റ് ചെയ്തു.

പെരിയയിലെ അബ്ദു റഹ്മാന്‍ (36), ആലന്തട്ട കളപ്പുറത്തെ ടിപി അബ്ദുറഹ്മാന്‍ (60), പൂച്ചക്കാട്ടെ ഗഫൂര്‍ (36), പള്ളിക്കരയിലെ കെ ഹബീബ് (36), പെരിയയിലെ പി സുധീഷ് (30), ഉദുമ ബാരയിലെ പി മജീദ് (42), മാവുങ്കാലിലെ പി സുരേഷ് ബാബു (40), പടന്നയിലെ പിസി അസീസ് (58), തിമിരി ചെറക്കുണ്ടിലെ എം നാരായണന്‍ (46), തുരുത്തിയിലെ കൃഷ്ണന്‍ (50), ചെറുവത്തൂരിലെ പ്രേമരാജന്‍ (57) എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. 

കൊത്തങ്കര കേന്ദ്രീകരിച്ച് വന്‍തോതില്‍ ചൂതാട്ടം നടത്തുന്നതായി പോലിസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. ചീമേനി ഭാഗത്തു നിന്ന് മാത്രമല്ല, മറ്റു പ്രദേശങ്ങളില്‍ നിന്നു പോലും വാഹനങ്ങളിലും മറ്റുമായി നിരവധി പേര്‍ ചീട്ടുകളിക്കാനായി ഇവിടെ എത്തുന്നതായും പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്.


Keywords: Kasaragod-cheemeni-news-police-case-news-arrest-news-cheruvathur-news

Post a Comment

0 Comments

Top Post Ad

Below Post Ad