മലപ്പുറം: (www.evisionnews.in)സൂര്യ ടി.വിയില്‍ സംപ്രേഷണം ചെയ്യുന്ന ‘കുട്ടിപ്പട്ടാളം’ എന്ന പരിപാടിക്കെതിരെ ബാലാവകാശ കമീഷനില്‍ പരാതി. കുട്ടികളുടെ നിഷ്കളങ്കത ചൂഷണം ചെയ്യുന്ന പരിപാടി നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകന്‍ ഹാഷിം കൊളമ്പനാണ് കമീഷനെ സമീപിച്ചത്. ആവശ്യമായ തെളിവുകളുള്‍പ്പെടെ വിശദമായ പരാതി സമര്‍പ്പിക്കാന്‍ കമീഷന്‍ ആവശ്യപ്പെട്ടു.
പ്രേക്ഷകരെ ചിരിപ്പിക്കാന്‍ കുട്ടികളെക്കൊണ്ട് എന്തും പറയിക്കുക എന്ന നിലയിലേക്കത്തെിയിരിക്കുന്നു കാര്യങ്ങളെന്ന് പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി. ചോദ്യങ്ങള്‍ പലതും ദ്വയാര്‍ഥമുള്ളവയാണ്. പങ്കെടുക്കുന്നവരെ മാത്രമല്ല പരിപാടി കാണുന്ന കുട്ടികളെയും ഇത് ദോഷകരമായി ബാധിക്കും. ദൃശ്യമാധ്യമങ്ങളുടെ ഉള്ളടക്കം നിയന്ത്രിക്കാന്‍ വ്യക്തമായ മാര്‍ഗനിര്‍ദേശമില്ലാത്തത് പ്രശ്നമാണെന്ന് കമീഷന്‍ അംഗങ്ങളായ നസീര്‍ ചാലിയവും ഗ്ളോറി ജോര്‍ജും ചൂണ്ടിക്കാട്ടി. ടി.വി പരിപാടികളില്‍ കുട്ടികളെ മോശമായി ചിത്രീകരിക്കുന്നത് സംബന്ധിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ വിദഗ്ധരടങ്ങുന്ന കോര്‍ കമ്മിറ്റിക്ക് ഉടന്‍ രൂപം നല്‍കുമെന്നും ഇവര്‍ അറിയിച്ചു. ചൈല്‍ഡ്ലൈനിലും ഹാഷിം പരാതി നല്‍കിയിട്ടുണ്ട്
keywords : kerala-kuttipattalam-surya-tv-child-line-commission

Post a Comment
0 Comments