Type Here to Get Search Results !

Bottom Ad

അപവാദ പ്രചരണം: ഭര്‍ത്താവിനെതിരെ പരാതിയുമായി ഭാര്യ പോലിസില്‍


evisionnews

കാഞ്ഞങ്ങാട് (www.evisionnews.in): അപവാദ പ്രചരണം നടത്തുന്നുവെന്നാരോപിച്ച് ഭര്‍ത്താവിനെതിരെ ഭാര്യ പോലീസില്‍ പരാതി നല്‍കി. നീലേശ്വരം മൂലപ്പള്ളിയിലെ ഭാസ്‌കരന്റെ മകള്‍ എം ബിന്ദുവാണ് ഭര്‍ത്താവ് പനത്തടിയിലെ ബിനുവിനെതിരെ ഹൊസ്ദുര്‍ഗ് എസ്‌ഐക്ക് പരാതി നല്‍കിയത്. 
ഏഴു വര്‍ഷം മുമ്പാണ് ബിനു ബിന്ദുവിനെ വിവാഹം ചെയ്തത്. വിവാഹം കഴിഞ്ഞ അന്ന് മുതല്‍ തനിക്ക് സന്തോഷം എന്താണെന്ന് അറിഞ്ഞിട്ടില്ലെന്നും തന്നെ സംശയത്തോടെ വീക്ഷിച്ച് ശാരീരികമായും മാനസികമായും പീഡിപ്പിച്ചു വരികയാണെന്നും പരാതിയില്‍ പറയുന്നു. പടന്നക്കാട് ചൂരല്‍ നിര്‍മാണ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന താന്‍ ജോലിക്ക് പോയാല്‍ ആസ്ഥാപനത്തിലെ ആരുമായും സംസാരിക്കുന്നത് ബിനുവിന് ഇഷ്ടമല്ലെന്നും ഒരു ദിവസം സ്ഥാപനത്തില്‍ കയറി മര്‍ദിച്ചിരുന്നതായും ബിന്ദു നല്‍കിയ പരാതിയില്‍ പറയുന്നു. 

ഇതിനിടെ ഈ സ്ഥാപനത്തിന് തൊട്ടടുത്ത് ജോലി ചെയ്യുന്ന വിവാഹിതനായ മോഹന്‍ എന്നയാളുടെ കൂടെ താന്‍ ഒളിച്ചോടിയെന്ന് വ്യാജ പ്രചരണം നടത്തുകയും പോലിസില്‍ തെറ്റായ പരാതി നല്‍കുകയും ചെയ്തുവെന്നും എന്നാല്‍ താന്‍ ആരുടെ കൂടെയും ഒളിച്ചോടി പോയിട്ടില്ലെന്നും ബിന്ദുവിന്റെ പരാതിയില്‍ വിശദീകരിച്ചു.


Keywords: Kasaragod-news-police-news-si-news-marriage-case

Post a Comment

0 Comments

Top Post Ad

Below Post Ad