ബേക്കല്‍ (www.evisionnews.in): പാലക്കുന്നിലെ ഒറ്റ നമ്പര്‍ ലോട്ടറി ചൂതാട്ട കേന്ദ്രത്തില്‍ പോലിസ് റെയ്ഡ് നടത്തി. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് പാലക്കുന്നിലെ ബസ് വെയ്റ്റിംഗ് ഷെഡിന് സമീപത്തെ ഒറ്റ നമ്പര്‍ ചൂതാട്ട കേന്ദ്രത്തില്‍ ബേക്കല്‍ എസ്‌ഐ പി നാരായണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം റെയ്ഡ് നടത്തിയത്.
ഇവിടെ ലോട്ടറി സ്റ്റാള്‍ നടത്തുന്ന പാലക്കുന്ന് കരിപ്പോടിയിലെ പി നാണു (54), പള്ളിക്കരയിലെ അബ്ദുള്‍ മജീദ് (45) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. അരലക്ഷത്തോളം രൂപയും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. ലക്ഷക്കണക്കിന് രൂപയുടെ ചൂതാട്ടമാണ് ദിവസവും ഇവിടെ നടക്കുന്നതെന്നാണ് പോലിസ് പറയുന്നത്.
Keywords: Kasaragod-news-bekal-news-palakkunnu-news-chudattam-news
Post a Comment
0 Comments