കാസര്‍കോട് (www.evisionnews.in): ഇമണല്‍ വിതരണത്തില്‍ ക്രമക്കേടുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കീഴൂര്‍ക്കടവില്‍ വിജിലന്‍സ് സംഘം നടത്തിയ റെയ്ഡില്‍ അളവില്‍ കൂടുതല്‍ മണല്‍ കയറ്റിയ മൂന്നു ലോറികള്‍ പിടിച്ചെടുത്തു.
ഇമണല്‍ വിതരണം അനുസരിച്ച് ഒരു പാസില്‍ അഞ്ചു ടണ്‍ മണലാണ് നല്‍കുന്നത്. എന്നാല്‍ ഈ അളവ് തെറ്റിച്ചാണ് ഇവിടെ മണല്‍ ലോഡു ചെയ്യുന്നത്. ഒരുദിവസം 50 മുതല്‍ നൂറു ലോഡ് മണല്‍ ഇവിടെനിന്ന് പോകുന്നുണ്ട്. കീഴൂരിലെ ഇമണല്‍ വിതരണത്തില്‍ ക്രമക്കേടുണ്ടെന്ന് നേരത്തേതന്നെ വിജിലന്‍സിന് രേഖാമൂലം പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് സി.ഐ. ഡോ. വി.ബാലകൃഷ്ണന്റെയും കാസര്‍കോട് തഹസില്‍ദാര്‍ പ്രഭാകരയുടെയും നേതൃത്വത്തില്‍ മിന്നല്‍പ്പരിശോധന നടത്തിയത്.
വിജിലന്‍സ് സംഘം എത്തുമ്പോള്‍ കണക്കിലുള്ളതിനേക്കാളേറെ മണല്‍നിറച്ച് വിതരണത്തിനുപോകാനൊരുങ്ങുന്ന മൂന്നു ലോറികള്‍ കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതിനുപുറമെ പാസില്ലാതെ കടവിലെത്തിയ രണ്ടു വാഹനങ്ങളെയും കസ്റ്റഡിയിലെടുത്തു.
Keywords: Kasaragod-news-manal-lorry-pass-custody-vijilance-minnal

Post a Comment
0 Comments