Type Here to Get Search Results !

Bottom Ad

വിദ്യ 'അഭ്യാസമായി' മാറുമ്പോള്‍

അഷ്‌റഫ് അലി ചേരങ്കൈ

evisionnews


ഒരു വിദ്യാഭ്യാസ വര്‍ഷത്തിന് കൂടി തുടക്കമാകുന്നു. നീണ്ട അവധിയുടെ ആലസ്യത്തില്‍നിന്ന് മുക്തരായി കുട്ടികള്‍ ആഹ്ലാദത്തോടെ ക്ലാസ് മുറികളിലേക്ക്. പുതിയ ബാഗ്, കുട, കൂട്ടുകാര്‍, സ്വപ്‌നങ്ങള്‍ വര്‍ണാഭമാകുന്നു. ഔപചാരിക പഠനം ഒരുക്കികൊടുക്കുക എന്നതാണ് ആധുനിക ഭരണകൂടങ്ങളുടെ ഉത്തരവാദിത്തമായി കണക്കാക്കപ്പെടുന്നു(www.evisionnews.in).

എന്നാല്‍ പുതിയ അധ്യയന വര്‍ഷം ആരംഭിക്കുമ്പോള്‍ നമ്മുടെ കുഞ്ഞുങ്ങള്‍ വീണ്ടും അഭിമുഖീകരിക്കുന്നത് പഴയ പ്രശ്‌നങ്ങള്‍ തന്നെയാണ്. ഇന്നുവരെ പാഠപുസ്തകങ്ങള്‍ അധ്യയനവര്‍ഷാരംഭത്തില്‍ കുട്ടികള്‍ക്കെത്തിച്ചു കൊടുക്കാന്‍ നമുക്കായിട്ടില്ല. ഓരോ അധ്യയന വര്‍ഷവും പുസ്തകങ്ങളില്ലാത്ത പഠനമെന്ന വളയമില്ലാത്ത ചാട്ടമാണ് സ്‌കൂളുകളില്‍ നടക്കുന്നത്. വലിയ സംവിധാനവും ഖജനാവില്‍ നിന്ന് വലിയൊരു തുകയും നാം വിദ്യാഭ്യാസത്തിനായി ചെലവിടുന്നു. പക്ഷെ, യഥാക്രമം വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകങ്ങള്‍ എത്തിച്ചുകൊടുക്കുന്നതില്‍ മുന്നണി വ്യത്യാസമില്ലാതെ നാം പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു.

സര്‍ക്കാര്‍ പ്രസ്സിലെ അസൗകര്യമെന്നോ ജീവനക്കാരുടെ അനാസ്ഥയെന്നോ കാരണങ്ങള്‍ പലതുമാവാം. തന്റെ നിസ്സഹായാവസ്ഥ വിദ്യാഭ്യാസമന്ത്രി വ്യക്തമായി കഴിഞ്ഞു. ഇപ്രാവശ്യവും വലിയൊരു വിഭാഗം കുട്ടികള്‍ക്ക് യഥാസമയം പാഠപുസ്തകങ്ങള്‍ എത്തിക്കാന്‍ കഴിയില്ല എന്നാണ് കാര്യങ്ങള്‍ വ്യക്തമാക്കുന്നത്(www.evisionnews.in).

വിദ്യാഭ്യാസ നിലവാരത്തകര്‍ച്ചയെപ്പറ്റി നാം വലിയ വായില്‍ സംസാരിക്കാറുണ്ട്. കുട്ടികള്‍ക്ക് യഥാസമയം പുസ്തകങ്ങള്‍ എത്തിച്ചുകൊടുക്കുക എന്ന പ്രാഥമിക കാര്യം പോലും ചെയ്യാതെ ഭരണകൂടങ്ങള്‍ നിസ്സഹായത പ്രകടിപ്പിക്കുമ്പോള്‍ എന്താണ് പ്രതിവിധി എന്ന് മാത്രം നാം ഗൗരവമായി ആലോചിക്കുന്നില്ല. ഓരോ വര്‍ഷവും വ്യക്തമായ കലണ്ടര്‍ തയാറാക്കി പ്രവൃത്തിക്കുന്ന വിദ്യാഭ്യാസ വകുപ്പിന് പാഠപുസ്തക അച്ചടി യഥാസമയം തുടങ്ങാനോ പുസ്തകങ്ങള്‍ ലഭ്യമാക്കാനോ കഴിയുന്നില്ല എന്നത് നമ്മെ ഒട്ടും അലോസരപ്പെടുത്തുന്നില്ല. സമൂഹത്തിന്റെ ഒരു തലമുറയുടെ ഭാവിയെ തന്നെയാണ് നാം നമ്മുടെ കെടുകാര്യസ്ഥത കൊണ്ട് അമ്മാനമാടുന്നത്.

വര്‍ഷങ്ങളായി പാഠപുസ്തകങ്ങള്‍ യഥാസമയം ലഭ്യമാക്കാന്‍ നമുക്ക് കഴിയുന്നില്ല. അധ്യയന വര്‍ഷം മുഴുവന്‍ പുസ്തകങ്ങളില്ലാതെ കുട്ടികള്‍ പഠനം പൂര്‍ത്തിയാക്കാത്ത കുട്ടികളെ അടുത്ത ക്ലാസിലേക്ക് സ്ഥാനക്കയറ്റം നല്‍കി നാം കുട്ടികളുടെ ഭാവിയെ, അങ്ങനെ ജീവിതത്തെ തന്നെ പ്രതിസന്ധിയിലാക്കുന്നു. നമ്മുടെ കുഞ്ഞുങ്ങളുടെ അവകാശങ്ങള്‍ക്കായി വലിയവായില്‍ സംസാരിക്കുന്ന കാക്കത്തൊള്ളായിരം അധ്യാപക -വിദ്യാര്‍ത്ഥി സംഘടനകളുള്ള ഒരു സംസ്ഥാനത്താണ് ഇത് നടക്കുന്നത് എന്നത് ഓര്‍ക്കുക. ശരിയാണ്, നമ്മുടെ സ്‌കൂളുകളില്‍ എല്ലാ കാര്യങ്ങളും യഥാസമയം ഭംഗിയായി നടക്കുന്നു. പഠനമൊഴികെ...!!(www.evisionnews.in).


Keywords: Article-ee muttam-by-ashraf ali cherangai-form-kasaragod
Tags

Post a Comment

0 Comments

Top Post Ad

Below Post Ad