Type Here to Get Search Results !

Bottom Ad

ജൂണ്‍ ഒന്ന് മുതല്‍ ട്രെയിന്‍ നിരക്കുകള്‍ വര്‍ധിക്കും

evisionnews


ന്യൂഡല്‍ഹി (www.evisionnews.in): ജൂണ്‍ ഒന്ന് മുതല്‍ ട്രെയിന്‍ നിരക്കുകളില്‍ വര്‍ധനവ്. എസി, ഫസ്റ്റ് ക്ലാസ് യാത്രനിരക്കുകളില്‍ 5മുതല്‍ 20 രൂപവരെയാണ് വര്‍ധനവുണ്ടാവുക. റെയില്‍ ബജറ്റില്‍ സേവനനികുതി 14 ശതമാനമായി ഉയര്‍ത്തിയതാണ് നിരക്ക് വര്‍ധിക്കാന്‍ കാരണം. 

നിലവില്‍ 12.36 ശതമാനമാണ് എസി, ഫസ്റ്റ് ക്ലാസ് യാത്രകളുടെ നികുതി. എന്‍ഡിഎ സര്‍ക്കാരിന്റെ രണ്ടാം ബജറ്റില്‍ സേവനനികുതി 14 ശതമാനമായി ഉയര്‍ത്താന്‍ തീരുമാനിച്ചിരുന്നു. ഇതു ജൂണ്‍ ഒന്നു മുതല്‍ പ്രബല്യത്തില്‍ വരും. ജൂണ്‍ ഒന്നിനു മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് നിരക്ക് ബാധകമാവില്ല. എന്നാല്‍ ജൂണ്‍ ഒന്നിനുശേഷം ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് സേവനനികുതി കൂടി നല്‍കേണ്ടിവരും. 

സബര്‍ബന്‍ റെയ്ല്‍വേ നിരക്കുകളിലും വര്‍ധനവുണ്ടായിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് സബര്‍ബന്‍ സീസണ്‍ ടിക്കറ്റ് നിരക്കുകളില്‍ അഞ്ചു രൂപ കൂടും. 60 കിലോമീറ്ററിനു മുകളില്‍ സബര്‍ബന്‍ ട്രെയ്‌നില്‍ യാത്ര ചെയ്യുന്ന സീസണ്‍ ടിക്കറ്റ് യാത്രക്കാരുടെ നിരക്ക് പത്തു രൂപ കൂട്ടുമെന്നും റെയില്‍വേ അറിയിച്ചിട്ടുണ്ട്.


Keywords: National-news-train-ticket-rate

Post a Comment

0 Comments

Top Post Ad

Below Post Ad