കുറ്റിക്കോല്‍ (www.evisionnews.in): കിണറ്റില്‍ വീണ വീട്ടമ്മയെയും രക്ഷിക്കാനിറങ്ങിയ മകനെയും ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. കഴിഞ്ഞദിവസം കുറ്റിക്കോല്‍ പയര്‍പള്ളത്താണ് സംഭവം.
തായലോം വീട്ടില്‍ കമലാക്ഷിയാണ് വെള്ളം കോരുന്നതിനിടെ കിണറ്റില്‍ വീണത്. വീട്ടുകാരും നാട്ടുകാരും രക്ഷിക്കാന്‍ ശ്രമിച്ചിട്ടും സാധിക്കാതെ വന്നപ്പോഴാണ് എട്ടരയോടെ കുറ്റിക്കോല്‍ ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിച്ചത്. ഉടന്‍തന്നെ ടി സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.
ഫയര്‍മാന്‍ ഡ്രൈവര്‍ എന്‍ടി രാജേഷാണ് 80 അടിയോളം താഴ്ചയുള്ള കിണറ്റില്‍ ഇറങ്ങി ജീവന്‍ രക്ഷിച്ചത്. അമ്മ കിണറ്റില്‍ വീണത് കണ്ട് രക്ഷിക്കാനായി മകനും കിണറ്റില്‍ ഇറങ്ങിയിരുന്നു. രണ്ടുപേരും രണ്ടര കോല്‍ വെള്ളമുള്ള കിണറിലെ മോട്ടോറിന്റെ പൈപ്പില്‍ പിടിച്ച് നില്‍ക്കുകയായിരുന്നു. രക്ഷിക്കാനിറങ്ങിയ മകനും കിണറ്റില്‍നിന്ന് കയറാനാവാതെ വന്നപ്പോഴാണ് ഫയര്‍ഫോഴ്‌സിനെ വിളിച്ചത്. ഫയര്‍മാന്മാരായ അരുണ്‍ശശി, ലൈജു, സി പി സിബി, പ്രകാശന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Keywords; Kasaragod-news-fireman-driver-news-water-well-ouse

Post a Comment
0 Comments