Type Here to Get Search Results !

Bottom Ad

കത്തിയെരിയുന്ന നിമിഷങ്ങള്‍

ശരീഫ് കരിപ്പൊടി

(www.evisionnews.in)രാജ്യത്തെ കാന്‍സര്‍ രോഗികളില്‍ നാല്‍പത് ശതമാനത്തിനു മുകളില്‍ പുകയില, അനുബന്ധ ഉല്‍പ്പന്നങ്ങളുടെ സ്ഥിരം ഉപയോക്താക്കളാണ്. മുപ്പത് വയസിന് മുകളിലുള്ള മരണങ്ങളില്‍ അഞ്ചില്‍ രണ്ടും പുകയില ഉല്‍പ്പന്നങ്ങളുടെ അടിമകളാണെന്നും ആരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നു. 

രാജ്യത്ത് പുകയില ഉല്‍പ്പന്നങ്ങളുടെ ഉപഭോക്താക്കളുടെ എണ്ണം പെരുകുന്നതായാണ് വര്‍ത്തമാന കണക്കുകള്‍ കാണിക്കുന്നത്. ഇങ്ങനെ ഭീമമായ മനുഷ്യ വിഭവശോഷണത്തിന് കാരണമാകുകയാണ് പുകയില. കണക്കുകള്‍ കൊട്ടിഘോഷിക്കപ്പെട്ടിട്ടും പുകയില ഉല്‍പ്പന്നത്തോടുള്ള മനുഷ്യന്റെ ആസക്തി കൂടിക്കൂടി വരികയാണ്. എഴുതിയും വരച്ചും അപകട മുന്നറിയിപ്പ് നല്‍കിയിട്ടും പായ്ക്കറ്റിലെ പടത്തിന് മുകളില്‍ 'ഒന്നുതട്ടി' ശരിപ്പെടുത്തിയാണ് പലരും സിഗരറ്റ് 'വലി' തുടങ്ങുന്നത തന്നെ(www.evisionnews.in). 

രാജ്യത്ത് ഉല്‍പാദിപ്പിക്കുന്ന സിഗരറ്റിന്റെ 15ശതമാനവും വില്‍ക്കപ്പെടുന്നത് ജനസംഖ്യയുടെ ഏകദേശം 6 ശതമാനം മാത്രം ഉള്‍കൊള്ളുന്ന കേരളത്തിലാണത്രെ. പ്രബുദ്ധരായ മലയാളിയുടെ ജീവിതശൈലിയില്‍ ഉണ്ടായ പാളിച്ചകളാണിവിടെ ചൂണ്ടിക്കാണിക്കപ്പെടുന്നത്. പുതിയ തലമുറയിലെ കൗമാരക്കാരും ഈ മലയാളി വലിയന്മാരുടെ കൂട്ടത്തിലുണ്ടെന്നത് സാക്ഷരകേരളത്തെ സംബന്ധിച്ചെടുത്തോളം ഞെട്ടലുണ്ടാക്കുന്ന വസ്തുതയാണ്.

രാജ്യത്തെ പുരുഷ ജനസംഖ്യയുടെ 47 ശതമാനവും സ്ത്രീ ജനസംഖ്യയുടെ 14 ശതമാനവും അതിലേറെ കുട്ടികളും പുകയില ഉല്‍പന്നങ്ങളുടെ അവശ്യക്കാരായി മാറിയിട്ടുണ്ട്. ഇതില്‍ 80 ശതമാനവും 18 വയസ്സിന് മുമ്പേ തുടങ്ങിയവരാണത്രെ. പുകവലി, പുകരഹിത ടൊബാക്കോ ഉല്‍പ്പന്നങ്ങള്‍ വന്‍തോതില്‍ ഉപയോഗിക്കുന്നുണെന്നും നല്ലൊരു ശതമാനം പേരും ഭാവിയില്‍ ശീലമാക്കാന്‍ ആഗ്രഹിക്കുന്നവരാണെന്നും കൗമാര്‍ക്കിടയില്‍ നടത്തിയ ഒരു സര്‍വെ ചൂണ്ടിക്കാണിക്കുന്നുണ്ട്. പുകവലി പൗരുഷത്തിന്റെയും ചുറുചുറുക്കിന്റെയും സിംബലായും പെണ്‍കുട്ടികളെ ആകര്‍ഷിക്കാനുള്ള പൊടിക്കൈ ആയും പുതിയ തലമുറ നോക്കിക്കാണുന്നു. അതുകൊണ്ടു തന്നെ കൗമാരം ആഘോഷിച്ച് വലിച്ചു തുടങ്ങുകയാണിന്ന്. 6-9 വിലമതിക്കുന്ന ഉന്നത ബ്രാന്‍ഡിന്റെ സ്ഥിര ഉപഭോക്താക്കളാണ് പല കുട്ടികളും.

പുകവലിക്ക് പുറമെ പുകരഹിത ലഹരി ഉപയോഗവും കൗമാരക്കാര്‍ക്കിടയില്‍ അനുസ്യൂതം വര്‍ദ്ധിച്ചു വരുന്നു. പൊലീസ് റെയ്ഡ് ഭയന്ന് പരിസരത്തെ പഴച്ചാക്കിലും മറ്റും സൂക്ഷിച്ച് വെക്കുന്ന പുകരഹിത ഉല്‍പന്നങ്ങളെ ചില പ്രത്യേക കോഡുകള്‍ ഉപയോഗിച്ചാണ് വിദ്യാര്‍ത്ഥികളുള്‍പ്പെടെയുള്ളവര്‍ വാങ്ങുന്നതെന്നാണ് അടുത്തിടെ കണ്ടെത്തിയ അന്വേഷണങ്ങള്‍ കാണിക്കുന്നത്(www.evisionnews.in).

വിശ്രമമില്ലാത്ത പലതരം വ്യവഹാരങ്ങള്‍ ഓരേസമയത്തും അല്ലാതെയും നടന്നു കൊണ്ടിരിക്കുന്ന മനുഷ്യശരീരത്തില്‍ പുകവലി ഉണ്ടാക്കുന്ന കേടുപാടുകള്‍ ഭീമമാണ്. വായ, ശ്വസനനാളം മുതല്‍ അങ്ങോട്ട് മാനസീക ഘടനയ്ക്കും ഇത് കടുത്ത പ്രഹരമേല്‍പ്പിക്കുന്നുണ്ട്. ഏകദേശം നാലായിരത്തില്‍പരം രാസവസ്തുക്കളുടെ മിശ്രിതമാണത്രെ പുകയില. അപകടകാരിയായ നിക്കോട്ടിന്‍, കാര്‍ബണ്‍ മോണോക്‌സൈഡ്, പോളി അരോമറ്റിക്, ഹൈഡ്രോ കാര്‍ബണ്‍സ്, ഫിനോള്‍ തുടങ്ങിയ പദാര്‍ത്ഥങ്ങളുടെ സങ്കരമാണിത്. ഇതിന്റെ ആധുനിക ഭാവം ചേര്‍ന്ന സിഗരറ്റില്‍ 10മില്ലിഗ്രാമില്‍ കൂടുതല്‍ നിക്കോട്ടിന്‍ അടങ്ങിയിട്ടുണ്ട്. നിക്കോട്ടിന്‍ പതിവായി രക്തത്തിലേക്ക് പ്രവേശിക്കുന്നത് മൂലം അതിനോടുള്ള ആസക്തി വര്‍ദ്ധിക്കുകയും ഒഴിവാക്കാനാകാത്ത ശീലമായി പുകവലി മാറുകയും ചെയ്യും. അതാണ് പെടുന്നനെയുള്ള പുകവലി നിറുത്തല്‍ മാനസീക-ശാരീരിക പ്രഹസനങ്ങള്‍ക്ക് കാരണമാകുന്നത്.

അനിയന്ത്രിതമായ പുകവലി മനുഷ്യന്റെ ഒട്ടുമിക്ക ആന്തരികാവയവങ്ങളെ രോഗാതുരമാക്കുമെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. പുകയില ഉപയോഗം ശീലമാക്കാത്തവരിലുള്ളതിനേക്കാള്‍ കൂടുതല്‍ ശീലമാക്കിയവരില്‍ ഇത്തരം മാരകമായ രോഗങ്ങള്‍ കാണുന്നുവെന്നാണ് ആരോഗ്യരംഗം റിപ്പോര്‍ട്ട് ചെയ്യുന്നത്. ആന്തരികാവയവങ്ങളിലെന്നപോലെ ചര്‍മ്മത്തിനും അപകടകരമായ കേടുപാടുകള്‍ ഉണ്ടാക്കുന്നുവെന്ന് ശാസ്ത്രലോകം അവകാശപ്പെടുന്നു. പുകവലിക്കാരുടെ കൂടെ താമസിക്കുന്നവരിലും സഹപ്രവര്‍ത്തകരിലും ഊതിപ്പുറത്താക്കുന്ന പുക അപകടഭീഷണി ഉയര്‍ത്തുന്നുണ്ട്(www.evisionnews.in). 

ഒന്നില്‍ തുടങ്ങി ഒമ്പതും അതിന്റെ മടങ്ങുമായി ഇരട്ടിക്കുന്ന ഈ ശീലം മാനസീകമായ മരവിപ്പുണ്ടാക്കിത്തീര്‍ക്കുന്നു. പുകവലി ശീലമാക്കിയവരില്‍ 60 ശതമാനവും മരവിപ്പ് ബാധിച്ചവരും ക്രയാശേഷി കുറഞ്ഞവരുമാണെന്നാണ് പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. 

എന്തുതന്നെയായാലും അദ്ധ്വാനത്തിന്റെ വകയില്‍ നല്ലൊരു പങ്കും തന്റെ നാശത്തിനുപയോഗിക്കുന്നുവെന്നതാണ് സത്യം. കൗമാരത്തിലേ തുടങ്ങുന്ന ഈ 'വലി', 'ചവയ്ക്കല്‍' ശീലം മുതിരുന്നതിന് മുമ്പേ മാരകരോഗങ്ങള്‍ക്കും സ്വഭാവ ദൂഷ്യങ്ങള്‍ക്കും കാരണമാകുന്നുണ്ട്. സത്യത്തില്‍ ഒരു സിഗരറ്റ് ആയുസ്സിലെ 10-12 മിനുറ്റ് നഷ്ടപ്പെടുത്തുന്നുണ്ടത്രെ. അങ്ങനെയാണെങ്കില്‍ സാമാന്യം പുകവിലക്കുന്ന ഒരാള്‍ ആറരവര്‍ഷത്തിലധികം കത്തിച്ചുകളയുന്നുവെന്നാണ് വസ്തുത. വര്‍ഷത്തില്‍ പതിനായിരത്തിലധികം ധനനഷ്ടവും കണക്കാക്കാം.



Keywords: Kasaragod-shereef karippody-article-smaking-day-ശരീഫ് കരിപ്പൊടി






Tags

Post a Comment

0 Comments

Top Post Ad

Below Post Ad