കാസര്‍കോട്: (www.evisionnews.in) പുതുതലമുറയുടെ ഏറ്റവും വലിയ ശാപം അമ്മയെ മറന്നുള്ള ജീവിതമാണ് പ്രശസ്ത സിനിമ നടി കവിയൂര്‍ പൊന്നമ്മ പറഞ്ഞു.കാസര്‍കോട് നഗരസഭയുടെ സ്ത്രീ ശാക്തീകരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.അമ്മയോടുള്ള സ്‌നേഹവും ബന്ധവും അമ്മയ്ക്ക് മക്കളോടുള്ള ബന്ധവും കാലം ചേല്ലുംതോറും അന്യമായിക്കൊണ്ടിരിക്കുകയാണെന്നും കവിയൂര്‍ പൊന്നമ്മ അഭിപ്രായപ്പെട്ടു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി. ശ്യാമളാദേവി അധ്യക്ഷത വഹിച്ചു. പി. കരുണാകരന്‍ എം.പി. ലോഗോ പ്രകാശനം ചെയ്തു. ബ്രോഷറിന്റെ പ്രകാശനം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. നിര്‍വ്വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല, ഡോ. വനജാ സുഭാഷ്, ഡോ. എ.കെ. ജയശ്രീ, വി.പി. ജാനകി, സുബിത പൂവട്ട, കെ. രമാവതി, മീരാ ജോസ്, മറിയം സദഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords:kasaragod-mother-kaviyoor-ponnamma

Post a Comment
0 Comments