തിരുവനന്തപുരം (www.evisionnews.in): അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാവ് ബിജെപി നേതാവ് ഒ. രാജഗോപാല്‍ ബിജെപി സ്ഥാനാര്‍ത്ഥി. പാര്‍ട്ടി കോര്‍ കമ്മിറ്റിയിലാണ് രാജഗോപാലിനെ മത്സരപ്പിക്കണമെന്ന ആവശ്യമുയര്‍ത്തിയത്. ജില്ലാകമ്മിറ്റി നിര്‍ദേശിച്ച പേര് സി. ശിവന്‍കുട്ടിയുടേതായിരുന്നു. എന്നാല്‍ കൂടുതല്‍ ശക്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്നാണ് കോര്‍ കമ്മിറ്റി ആവശ്യപ്പെട്ടതിനെതുടര്‍ന്നാണ് ഒ. രാജഗോപാലിന്റെ പേര് പരിഗണിക്കപ്പെട്ടത്.
അന്തരിച്ച മുന്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ മകന്‍ കെ.എസ്. ശബരീനാഥനാണ് അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി. കാര്‍ത്തികേയന്റെ ഭാര്യ ഡോ. എം.ടി. സുലേഖ മത്സരിക്കാന്‍ തയാറാകാത്തതിനെത്തുടര്‍ന്ന് അവരുടെകൂടി നിര്‍ദേശം കണക്കിലെടുത്താണ് എന്‍ജിനീയറിങ് പഠനകാലത്തു കെഎസ്‌യു പ്രവര്‍ത്തകനായിരുന്ന ഇളയ മകന്‍ ശബരീനാഥനെ സീറ്റ് നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് നേതൃത്വം നിയോഗിച്ചത്.
എം.വിജയകുമാറാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ജി.കാര്‍ത്തികേയന്റെ ഭാര്യ ടി.എസ്. സുലേഖ മത്സരിക്കാനിറങ്ങുകയാണെങ്കില്‍ ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെ പരിഗണിക്കണിക്കുമെന്നായിരുന്നു കരുതിയത്. എന്നാല്‍ ഇപ്പോള്‍ അപ്രതീക്ഷിതമായാണ് ഒ. രാജഗോപാലിന്റെ പേര് പരിഗണിക്കപ്പെടുന്നത്.
Keywords: Kerala-news-orajagopalan-bjp-news-election-aruvikkara

Post a Comment
0 Comments