Type Here to Get Search Results !

Bottom Ad

മന്ത്രിയുടെ യാത്ര തടസ്സപ്പെടുത്തിയതിന് ബിഎംഎസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കാഞ്ഞങ്ങാട് (www.evisionews.in): ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബിന്റെ യാത്രതടസ്സപ്പെടുത്തുകയും ഗതാഗത സ്തംഭനം ഉണ്ടാക്കുംവിധം പ്രകടനം നടത്തുകയും ചെയ്തതിന് 500ഓളം ബിഎംഎസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. ഹൊസ്ദുര്‍ഗ് എസ്‌ഐ കെ ബിജുലാല്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ്.

വെള്ളിയാഴ്ച രാവിലെ കാഞ്ഞങ്ങാട് അജാനൂര്‍ ഇക്ബാല്‍ ജംഗ്ഷനിലാണ് സംഭവം. നോര്‍ത്ത് കോട്ടച്ചേരിയിലെ ചുമട്ടുതൊഴിലാളി ക്ഷേമനിധി ഓഫീസിലേക്ക് നടത്തിയ പ്രകടനം ഇക്ബാല്‍ ജംഗ്ഷന്‍ ചുറ്റി കോട്ടച്ചേരി ഭാഗത്തേക്ക് തിരിയുമ്പോഴാണ് മന്ത്രി അനൂപ് ജേക്കബിന്റെ വാഹനം ഇതുവഴി വന്നത്. പ്രകടനക്കാര്‍ റോഡില്‍ നിരന്നതിനാല്‍ മന്ത്രിയുടെ വാഹനവും പോലിസിന്റെ അകമ്പടി വാഹനങ്ങളും കുടുങ്ങി. അതേസമയം പ്രകടനത്തിന് പോലിസ് അനുമതിയുമില്ലായിരുന്നു.


Keywords: Kasaragod-news-objection-news-hossurg-iqbal-case-reg-by-police

Post a Comment

0 Comments

Top Post Ad

Below Post Ad