കാസര്‍കോട്: (www.evisionnews.in) ജയനാദം പ്രസിദ്ധീകരിച്ച ഫാത്തിമ അബ്ദുല്ല എഴുതിയ 'ആമി' ഓര്‍മകുറിപ്പ് പുസ്തകം പ്രകാശനം ചെയ്തു.കമലാസുരയ്യയുടെ ആറാം ചരമവാര്‍ഷിക ദിനമായ ഞായറാഴ്ച്ച വൈകുന്നേരം സിറ്റിടവര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സാഹിത്യവേദി പ്രസിഡന്റ് റഹ്മാന്‍ തായലങ്ങാടി കവി മൊയ്തീന്‍ അംഗടിമുഗറിന് നല്‍കി പ്രകാശനം നിര്‍വഹിച്ചു.നഗരസഭ ചെയര്‍മാന്‍ ടി.ഇ.അബ്ദുല്ല മുഖ്യാഥിതിയായിരുന്നു.ടി.വി.പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു.പത്മനാഭന്‍ ബ്ലാത്തൂര്‍ പുസ്തകം പരിചയപ്പെടുത്തി.ഖാലിദ് പൊവ്വല്‍ സ്വാഗതവും കെ.പി.എസ് വിദ്യാനഗര്‍ നന്ദിയും പറഞ്ഞു.ഫാത്തിമ അബ്ദുല്ല മറുമൊഴി നല്‍കി.പി.എസ് ഹമീദ്,ആയിഷത്ത് താഹിറ,അഷ്‌റഫലി ചേരങ്കൈ,ഷഫീഖ് നസ്‌റുള്ള,മുജീബ് അഹ്മദ്,രമ്യ കെ. പുളിന്തോട്ടി,വല്‍സണ്‍ മാസ്റ്റര്‍,കെ.ബി മുഹമ്മദ് കുഞ്ഞി,സി.എല്‍ ഹമീദ്,ഹമീദ് കാവില്‍,റഫീക് വിദ്യാനഗര്‍ സംബന്ധിച്ചു.
Keywords:kasaragod-aami-ormakurippu-published

Post a Comment
0 Comments