Type Here to Get Search Results !

Bottom Ad

14കാരന് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയ മാതാവിനെതിരെ കുറ്റപത്രം

കാഞ്ഞങ്ങാട്: (www.evisionnews.in)പതിനാലുകാരന് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയ കേസില്‍ പ്രതിയായ മാതാവിനെ തിരെ പോലീസ് അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 
കയ്യൂര്‍ വലിയ പൊയിലില്‍ ആലന്തട്ടയിലെ ടി പി അബ്ദുള്ളയുടെ ഭാര്യ എ താഹിറ(36)ക്കെതിരെയാണ് ചന്തേര എസ് ഐ പി വി രാജന്‍ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതിയില്‍ കുറ്റപത്രം നല്‍കിയത്. താഹിറയുടെ മകനും തിമിരി സ്‌കൂളിലെ വിദ്യാര്‍ത്ഥിയുമായ പതിനാലുകാരനാണ് താഹിറയുടെ ഉടമസ്ഥതയിലുള്ള സ്‌കൂട്ടര്‍ ഓടിച്ചിരുന്നത്. 2015 ഏപ്രില്‍ 2 ന് ചെറുവത്തൂര്‍ ദേശീയ പാതയില്‍ വാഹന പരിശോധന നടത്തുകയായിരുന്ന എസ് ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വാഹന പരിശോധന നടത്തുമ്പോഴാണ് പതിനാലുകാരന്‍ സ്‌കൂട്ടര്‍ ഓടിച്ചു വരുന്നത് കണ്ടത്. സ്‌കൂട്ടര്‍ പോലീസ് തടഞ്ഞ് നിര്‍ത്തി പരിശോധിക്കുകയും പ്രായപൂര്‍ത്തിയാകാതെ ബൈക്കോടിച്ചതിന് കുട്ടിയെ രണ്ടാം പ്രതിയാക്കിയും കുട്ടിയുടെ മാതാവിനെ ഒന്നാം പ്രതിയാക്കിയും പോലീസ് കേസെടുക്കുകയായിരുന്നു. കൂടാതെ കുട്ടി ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. ഡ്രൈവിംഗ് ലൈസന്‍സും ഉണ്ടായിരുന്നില്ല.

keywords : kasaragod-14-year-scooter-mother-crime-report-police

Post a Comment

0 Comments

Top Post Ad

Below Post Ad