Type Here to Get Search Results !

Bottom Ad

യൂത്ത് ലീഗ് നേതാവിനെതിരെ വാട്‌സ് ആപ്പില്‍ തെറിയഭിഷേകം; രണ്ട് പേര്‍ക്കെതിരെ കേസ്

കുമ്പള:  (www.evisionnews.in)  യൂത്ത് ലീഗ് നേതാവിനെതിരെ വാട്‌സ് ആപ്പിലൂടെ തെറിയഭിഷേകം നടത്തിയ രണ്ട് പേര്‍ക്കെതിരെ കേസെടുത്തു. മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് എ.കെ ആരിഫിനെ വാട്‌സ് ആപ്പിലൂടെ ശകാരവര്‍ഷം നടത്തിയ ആരിക്കാടി കടവത്തെ ഖാലിദ്, പൊവ്വലിലെ അഷ്‌റഫ് എന്നിവര്‍ക്കെതിരെയാണ് കുമ്പള പോലീസ് ഐടി ആക്ട് പ്രകാരം കേസെടുത്തത്. 
ഈ മാസം ഒന്നിന് കാസര്‍കോട്ട് നടന്ന ആര്‍.എസ്.എസ് വിജയശക്തി സംഗമം കഴിഞ്ഞ് പോകുന്നതിനിടെ ആരിക്കാടിയില്‍ വന്‍ സാമുദായിക സംഘര്‍ഷമെന്ന് പ്രചരണം സോഷ്യല്‍ മീഡിയകളില്‍ നടന്നിരുന്നു. ഇതിനെതിരെ വാട്‌സ് ആപ്പ് വോയിസ് മെസേജിലൂടെ എ.കെ ആരിഫ് രംഗത്തെത്തിയിരുന്നു. സാമുദായിക പ്രശ്‌നം വെറും സോഷ്യല്‍ മീഡിയ സൃഷ്ടിയാണെന്നും ഒരു ബസിന് നേരെ കല്ലേറുണ്ടായിരുന്നുവെങ്കിലും പോലീസ് സ്ഥിതി ഗതികള്‍ ശാന്തമാക്കിയിട്ടുണ്ടെന്നും ഇത്തരം വാര്‍ത്തകളില്‍ ജനങ്ങള്‍ വഞ്ചിതരാകരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇതിനെതിരെ ഖാലിദും അഷ്‌റഫും വാട്‌സ്ആപ്പിലൂടെ മോശമായ രീതിയില്‍ പ്രതികരിച്ചുവെന്ന് ആരിഫ് നല്‍കിയ പരാതിയിലാണ് കേസ്.

evisionnews


Keywords: Youth league leader, Whatsapp, scold, Abuse

Post a Comment

0 Comments

Top Post Ad

Below Post Ad