മഞ്ചേരി: (www.evisionnews.in) ഫേസ്ബുക്കിലൂടെയുള്ള പരിചയത്തത്തെുടര്‍ന്ന് സ്കോട്ട്ലന്‍ഡില്‍വെച്ച് വിവാഹം ചെയ്ത ചാവക്കാട് സ്വദേശിയെ തേടി ബ്രിട്ടീഷ് യുവതി കേരളത്തില്‍. ബ്രിട്ടനിലെ സെന്‍റ് അല്‍ബന്‍സില്‍ ക്രെയിന്‍ വില്ലയില്‍ മറിയം ഖാലിഖാണ് (32) ഭര്‍ത്താവിനെ തേടിയത്തെിയത്. സ്കോട്ട്ലന്‍ഡില്‍ വെച്ച് വിവാഹ രജിസ്ട്രേഷന്‍ നടത്തിയത് തെളിയിക്കുന്ന രേഖകളുമായാണ് ഇവരത്തെിയത്. 2011ലാണ് ഇരുവരും ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടത്. 2013 ഏപ്രിലില്‍ വിവാഹം നടന്നു. ഏകദേശം 11മാസം മുമ്പ് നാട്ടിലേക്കെന്ന് പറഞ്ഞ് ചാവക്കാട് അകലാട് സ്വദേശിയായ ഭര്‍ത്താവ് തിരിച്ചതാണെന്നും പിന്നീട് വിവരങ്ങളൊന്നുമില്ളെന്നും ഇവര്‍ പറയുന്നു.
ബ്രിട്ടനിലെ ഇന്ത്യന്‍ എംബസി വഴി പരാതി നല്‍കിയപ്പോള്‍ പൊലീസുമായി ബന്ധപ്പെടാനുള്ള അവസരമൊരുക്കി. തുടര്‍ന്ന് സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി രംഗത്തുള്ള സന്നദ്ധസംഘടനയായ ‘സ്നേഹിത’യുടെ സഹായം തേടിയ ശേഷം മഞ്ചേരി ബാറിലെ അഭിഭാഷകരായ അഡ്വ. എ.പി. മുഹമ്മദ് ഇസ്മയില്‍, അഡ്വ. സുധ എന്നിവര്‍ മുഖേന കുന്നംകുളം മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. യുവതിക്ക് സംരക്ഷണം നല്‍കണമെന്നും ഇവരെ കുന്നംകുളത്തെ ഭര്‍തൃവീട്ടില്‍നിന്ന് ഇറക്കിവിടരുതെന്നും മജിസ്ട്രേറ്റ് പി.ജി. ഗ്വാഷ ഉത്തരവിട്ടു.
കഴിഞ്ഞ ജനുവരി 20ന് കേരളത്തിലത്തെിയ മറിയം ഖാലിഖ് ചാവക്കാട്ടെ ഭര്‍തൃവീട് കണ്ടത്തെി വീട്ടുകാരോട് കാര്യങ്ങള്‍ പറഞ്ഞിരുന്നു. ആദ്യം നല്ലനിലയില്‍ പെരുമാറിയെന്നും പിന്നീട് ഭീഷണിപ്പെടുത്തി പുറത്താക്കിയെന്നും ഇവര്‍ പറയുന്നു. കേരളത്തിലത്തെി വീട്ടുകാരോട് വിവരങ്ങള്‍ പറഞ്ഞശേഷം കൂട്ടിക്കൊണ്ടു പോകാമെന്നും നാട്ടില്‍ ചടങ്ങ്പ്രകാരം വിവാഹം നടത്താമെന്നും ഭര്‍ത്താവ് പറഞ്ഞിരുന്നതായി യുവതി ‘സ്നേഹിത’ പ്രവര്‍ത്തകരെ അറിയിച്ചു.
ഒന്നിച്ചുള്ള ഫോട്ടോകളും ഇവര്‍ കാണിച്ചു. തുടര്‍ന്നാണ് കുന്നംകുളം മജിസ്ട്രേറ്റ് കോടതിയില്‍ ഗാര്‍ഹിക പീഡനനിരോധ നിയമപ്രകാരം പരാതി നല്‍കിയത്. ഭര്‍ത്താവിനെതിരെ വടക്കേക്കാട് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ കേസെടുത്തിട്ടുണ്ട്. ലണ്ടനിലെ മോറിസണ്‍സ് കമ്പനിയില്‍ ജോലി നോക്കുകയാണ് യുവതി. കേരളത്തിലത്തെിയ മറിയം ഭര്‍ത്താവിനെ ഒരുതവണ നേരില്‍ കണ്ട് സംസാരിച്ചപ്പോള്‍ സ്വീകരിക്കാന്‍ തയാറായില്ല. പിന്നീട് ഓണ്‍ലൈനില്‍ പലതവണ കിട്ടിയെങ്കിലും ഒഴിഞ്ഞുമാറിയെന്നുമാണ് മറിയം ഖാലിഖ് ‘സ്നേഹിത’ പ്രവര്‍ത്തകരെ അറിയിച്ചത്.
Keywords: Malayali, husband, British young girl, Kerala

Post a Comment
0 Comments