ദില്ലി: (www.evisionnews.in) രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും ബസിനുള്ളില്‍ കൂട്ടബലാല്‍സംഗം. ഭിന്നശേഷിയുള്ള 30 കാരിയാണ് ഇത്തവണ ഇരയായത്. യു.പി റോഡ് വേയ്സ് ബസിലെ ഡ്രൈവറും കണ്ടക്ടറും ചേര്‍ന്നാണ് യുവതിയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത ശേഷം റോഡില്‍ തള്ളിയത്. അനന്ദ് വിഹാറിനും ദാദ്രിക്കും ഇടയിലാണ് സംഭവം.
ദാദ്രി പൊലീസ് സ്റ്റേഷന് അരികിലാണ് യുവതിയെ ഇറക്കി വിട്ടത്. ചിബ്രമാവുവിലുള്ള ബന്ധുവിനെ കാണാന്‍ പോയതായിരുന്നു യുവതിയെന്ന് പൊലീസ് പറഞ്ഞു. ബസിലിരുന്ന് ഉറങ്ങിപ്പോയ യുവതി കണ്‍ തുറക്കുമ്പോള്‍ ബസ് ആനന്ദ് വിഹാര്‍ ഡിപ്പോയില്‍ എത്തിയിരുന്നു. യാത്രക്കാര്‍ എല്ലാവരും ഇറങ്ങിപ്പോയിരുന്നു.
തുടര്‍ന്ന് യുവതിയെ ഇറങ്ങേണ്ട സ്റ്റോപ്പില്‍ എത്തിക്കാമെന്ന് പറഞ്ഞ് കൊണ്ടുപോയ ജീവനക്കാര്‍ ഓടുന്ന ബസിനുള്ളില്‍ വെച്ച് ബലാല്‍സംഗം ചെയ്തു. ഇതിനു ശേഷം ദാദ്രിയില്‍ റോഡിലേക്ക് തള്ളി ബസ് ജീവനക്കാര്‍ കടന്നു കളഞ്ഞു. യുവതി ഉടന്‍ തന്നെ ഇക്കാര്യം ഭര്‍ത്താവിനെ അറിയിച്ചിരുന്നു. ഭര്‍ത്താവ് പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ എത്തിച്ചു. പ്രതികളെ കുറിച്ച് അന്വേഷണം നടത്തുന്നുവെങ്കിലും കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
Keywords: Delhi, capital city, UP road voice, Bus condctor,

Post a Comment
0 Comments