Type Here to Get Search Results !

Bottom Ad

699 രൂപയ്ക്ക് മൈക്രോമാക്സിന്റെ ആംആദ്മി ഫോണ്‍

ന്യൂഡല്‍ഹി: (www.evisionnews.in) സ്മാര്‍ട്ട്ഫോണ്‍ വിറ്റ് ഇന്ത്യന്‍ വിപണിയില്‍ സാംസങ്ങിനെവരെ തറപറ്റിച്ച മൈക്രോമാക്സ് പാവപ്പെട്ടവനെയും മറക്കുന്നില്ല. വെറും 699 രൂപയ്ക്ക് കളര്‍ഫോണ്‍ അതാണ് മൈക്രോമാക്സിന്റെ ജോയ് എക്സ് 1800, ജോയി എക്ല് 1850 ആണ് ഇതിനോടപ്പം ഇറങ്ങുന്ന മറ്റോരു ഫോണ്‍. വിശേഷിപ്പിച്ചാല്‍ ആംആദ്മി ഫോണുകള്‍.
ബാറ്ററിയിലാണ് ഈ ഫോണുകള്‍ തമ്മിലുള്ള പ്രധാന വ്യത്യാസം എക്സ് 1800 720 എംഎഎച്ചാണ് എങ്കില്‍, 1850 1,800 എംഎഎച്ചാണ് ബാറ്ററി പവര്‍. രണ്ടാമത്തെ ഫോണിന് 749 രൂപയാണ് വില. ഒരു നല്ല ബാറ്ററിയുള്ള ബാക് ആപ്പ് ഡിവൈസ് ആവശ്യമായി വരുന്നവര്‍ക്കാണ് ഈ ഫോണ്‍ കൊണ്ട് ഗുണം എന്നാണ് മൈക്രോമാക്സ് പറയുന്നത്.
 1.76 ഇഞ്ച് സ്ക്രീന്‍, 4 ജിബിവരെ വര്‍ദ്ധിപ്പിക്കാവുന്ന മെമ്മറി, എഫ്എം റേഡിയോ, 0.08 എംപി ക്യാമറ തുടങ്ങിയ പ്രത്യേകതകളൊക്കെ ഫോണിനുണ്ട്. ഇതില്‍ ജോയി എക്സ് 1800 ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്, ജോയി എക്സ് 1850 അടുത്ത് തന്നെ വിപണിയില്‍ എത്തും.

evisionnews


Keywords: New Delhi, Mobile handset, Joy x, camera expand, four G.B storage

Post a Comment

0 Comments

Top Post Ad

Below Post Ad