മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാഷ്ട്രീയ സംഘര്‍ഷം നിലനില്‍ക്കുന്ന നാദാപുരത്ത് സന്ദര്‍ശനം നടത്തി. രമേശ് ചെന്നിത്തല, വ്യവസായമന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, പഞ്ചായത്ത് ക്ഷേമമന്ത്രി എംകെ മുനീര്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. നാദാപുരത്തുണ്ടായ നഷ്ടം കണക്കാക്കി രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രി എംകെ മുനീറിനോട് ആവശ്യപ്പെട്ടു.
പ്രഥമ പരിഗണന സമാധാനം പുനസ്ഥാപിക്കുക എന്നാണെന്നും മേഖലയില്‍ സംഘര്‍ഷമുണ്ടായതില്‍ പോലീസിന് വീഴ്ച വന്നോയെന്ന കാര്യം പരിശോധിക്കുമെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായിരുന്ന ഷിബിന്‍ മരിച്ചതിനെ തുടര്‍ന്നാണ് നാദാപുരത്ത് സംഘര്‍ഷം ഉണ്ടായത്. ഷിബിന്റെ മരണത്തെ തുടര്‍ന്ന് തുടര്‍ന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നാദാപുരം, തൂണേരി ഭാഗങ്ങളില്‍ നിരവധി വീടുകള്‍ അഗ്നിക്കിരയാക്കുകയും പ്രദേശത്ത് വ്യാപകമായ കൊള്ളയടിയും നടത്തിയിരുന്നു.
Keywords: Kozhikkode, Chief Minister, Umman Chandi, Ramesh Chennithala, Kunhalikkutti

Post a Comment
0 Comments