ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴി അയല്‍വാസിയായ 18കാരന്‍ സുജയ് ചാറ്റര്‍ജി ബലമായി പിടിച്ച് തൊട്ടടുത്ത ആളൊഴിഞ്ഞ വീട്ടിലേക്ക് കൊണ്ടുപോവുകയും സുഹൃത്ത് സുരജിത് സര്‍ദാറിനൊപ്പം കൂട്ട ബലാല്‍സംഗം ചെയ്യുകയും ഈ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തതായി പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കി.
ആരോടെങ്കിലും പറഞ്ഞാല്‍ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്യുമെന്ന ഭീഷണി കാരണം പെണ്‍കുട്ടി ഈ വിവരം ആരോടും പറഞ്ഞില്ല. എന്നാല്‍, പിറ്റേ ദിവസം സ്കൂളില്‍ പോയി വരുന്ന വഴി പെണ്‍കുട്ടിയെ വീണ്ടും അതേ വീട്ടിലേക്ക് കൊണ്ടുപോയി ബലാല്‍സംഗം ചെയ്തു. അന്ന് വേറൊരു യുവാവ് കൂടി ഉണ്ടായിരുന്നു. തൊട്ടടുത്ത ദിവസങ്ങളിലും ബലാല്‍സംഗം തുടര്‍ന്നതോടെ പെണ്‍കുട്ടി മാനസികമായി തളര്‍ന്നു. ദിവസങ്ങളായി വിഷാദത്തിലായ പെണ്‍കുട്ടിയോട് കാര്യം തിരക്കിയപ്പോഴാണ് ഞെട്ടിക്കുന്ന കാര്യം വെളിപ്പെടുത്തിയതെന്ന് അമ്മ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പെണ്‍കുട്ടി പേരു വെളിപ്പെടുത്തിയ രണ്ട് പ്രതികളെയും ഉടന്‍ തന്നെ അറസ്റ്റ് ചെയ്തു. മറ്റ് രണ്ട് പ്രതികള്‍ക്കുവേണ്ടി അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.
Keywords: Vedio, torture, two arrested, police, internet, post, bengal
Keywords: Vedio, torture, two arrested, police, internet, post, bengal

Post a Comment
0 Comments