ന്യൂഡല്‍ഹി: (www.evisionnews.in) ആം ആദ്മി പാര്‍ട്ടി ഡല്‍ഹി തൂത്ത്‌വാരിയപ്പോള്‍ വോട്ടെണ്ണല്‍ ആഘോഷമാക്കി എ.എ.പി ഓഫീസ്. രാവിലെ തന്നെ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് അരവിന്ദ് കെജ്‌രിവാളെത്തിയത്.കൂടെ അടുത്ത സുഹൃത്തുകളുമുണ്ടായിരുന്നു.
വന്നപാടെ ആഘോഷങ്ങള്‍ക്ക് തുടക്കമായി. അനുയായികള്‍ പടക്കംപൊട്ടിച്ചും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു. ഇത് ജനങ്ങളുടെ വിജയമാണെന്ന് മാത്രം പറഞ്ഞ് കെജ് രിവാള്‍ മറ്റുസ്ഥാനാര്‍ഥികള്‍ക്കൊപ്പം ഇരുന്ന് ഗൗരവത്തോടെ ഡല്‍ഹി ജനവിധി തനിക്ക് അനുകൂലമാകുന്നത് വീക്ഷിച്ചു. പുറത്ത് അനുയായികള്‍ ഇളകിമറിഞ്ഞു. നിയന്ത്രിക്കാനാവാത്തത്ര ജനക്കൂട്ടം. എല്ലാവരും സാധാരണക്കാരന്റെ പാര്‍ട്ടിക്ക് ജയ് വിളിച്ചു.
സര്‍വേകളിലും എക്‌സിറ്റ്‌പോള്‍ ഫലങ്ങളിലും ആത്മവിശ്വാസം വര്‍ധിച്ച ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസില്‍ വോട്ടെണ്ണല്‍ ദിവസത്തില്‍ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരുന്നത്.
2013-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം വോട്ടെണ്ണുന്ന ദിവസം എ.എ.പി.യുടെ അന്നത്തെ ഹനുമാന്‍ റോഡ് ഓഫീസില്‍ വന്‍ ജനക്കൂട്ടമുണ്ടായിരുന്നു. ഓഫീസിനു പുറത്ത് തടിച്ചുകൂടിയ പാര്‍ട്ടി പ്രവര്‍ത്തകരെ നേതാക്കള്‍ ഇടയ്ക്കിടെ പുറത്തുവന്ന് അഭിസംബോധന ചെയ്യുകയും തിരഞ്ഞെടുപ്പ് ഫലം അറിയിക്കുകയും ചെയ്തിരുന്നു.
Keywords: New Delhi, AAP, New Delhi, vote counting, celebrate, friends, Ladu, evisionnews.in

Post a Comment
0 Comments