ന്യൂഡല്‍ഹി: (www.evisionnews.in) പാര്‍ലമെന്റ് ആക്രമണകേസിലെ പ്രതി അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയത് തെറ്റായ നടപടിയായെന്നും അത് കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്നും കോണ്‍ഗ്രസ് എംപി ശശിതരൂര്‍. ട്വിറ്ററിലൂടെയാണ് വിവാദമായേക്കാവുന്ന തന്റെ അഭിപ്രായം ശശി തരൂര്‍ വ്യക്തമാക്കിയത്. ശശി തരൂരിന്റെ പുതിയ പ്രസ്താവന അദ്ദേഹത്തിന്റെ പാര്‍ട്ടിയായ കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കുന്നതാണ്.
അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയത് തെറ്റാണെന്ന് ജമ്മുകാശ്മീരിലെ അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാര്‍ പ്രസ്താവന ഇറക്കിയതിന് പിറകെയാണ് തരൂരിന്റെ ട്വീറ്റ്.
അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റുന്നതിന് മുന്‍പ് കുടുംബാംഗങ്ങള്‍ക്ക് അവസാന കൂടിക്കാഴ്ചയ്ക്ക് അവസരം നല്‍കണമായിരുന്നുവെന്നും മൃതദേഹം വിട്ടുകൊടുക്കണമായിരുന്നുവെന്നും തരൂര്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി. ഗുലാം നബി ആസാദിന് രാജ്യസഭയിലേക്ക് വോട്ടുകിട്ടാനാണ് അഫ്‌സല്‍ ഗുരുവിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ മാപ്പു പറഞ്ഞതെന്ന് ആരോപണമുണ്ടായിരുന്നു. ഇതിനെക്കുറിച്ച് അഭിപ്രായം ആരാഞ്ഞുള്ള ട്വീറ്റിന് മറുപടിയായാണ് തരൂര്‍ ട്വീറ്റ് ചെയ്തത്.
Keywords: Afsal Guru, hang, Shahsi Tharoor,

Post a Comment
0 Comments