ഡല്‍ഹി: (www.evisionnews.in) ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റാലും ബിജെപിയില്‍ തുടരുമെന്ന് കിരണ്‍ ബേദി. വോട്ടെണ്ണല്‍ ആരംഭിച്ചതിന് പിന്നാലെയാണ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കൂടിയായ ബേദി നിലപാട് വ്യക്തമാക്കിയത്. അതേസമയം കോണ്‍ഗ്രസ് കനത്ത പരാജയം ഏറ്റുവാങ്ങുമെന്ന വിലയിരുത്തലുകള്‍ക്ക് പിന്നാലെ പ്രമുഖ നേതാവ് അജയ് മാക്കന്‍ പാര്‍ട്ടി സ്ഥാനങ്ങള്‍ ഒഴിയുമെന്ന് സൂചന.
ആംആദ്മി ക്യാമ്പുകള്‍ വിജയം ഉറപ്പിച്ച മട്ടിലാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എല്ലാ ഡല്‍ഹി നിവാസികള്‍ക്കും ട്വിറ്ററിലൂടെ ആശംസകള്‍ അര്‍പ്പിച്ച കെജ്‌രിവാള്‍ എല്ലാവരുടെയും പ്രാര്‍ത്ഥന ഒപ്പമുണ്ടാകണമെന്നും അഭ്യര്‍ത്ഥിച്ചു. തികഞ്ഞ ആത്മവിശ്വാസമാണുള്ളതെന്ന് എഎപി നേതാവ് കുമാര്‍ ബിശ്വാസ് പറഞ്ഞു.
ഡല്‍ഹിയില്‍ പരാജയപ്പെട്ടാല്‍ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്ന് പറഞ്ഞ അജയ് മാക്കന്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചേക്കുമെന്ന് സൂചന നല്‍കി. സദാര്‍ ബസാര്‍ മണ്ഡലത്തില്‍ നിന്നാണ് മാക്കന്‍ ജനവിധി തേടിയത്.
Keywords: Kiran Bedi, Ajay Makhan, Congress, Aam Admi camp, Delhi, Twitter

Post a Comment
0 Comments