Type Here to Get Search Results !

Bottom Ad

ദേശീയ ഗെയിംസ്: മീഡിയ സെന്ററിലേക്കുള്ള ലാപ്‌ടോപ്പുകള്‍ സ്‌ക്വാഷ് ക്വാര്‍ട്ടില്‍ കൂട്ടിയിട്ടിരിക്കുന്ന നിലയില്‍


തിരുവനന്തപുരം: (www.evisionnews.in)  ദേശീയ ഗെയിംസിലെ അഴിമതിക്കും ധൂര്‍ത്തിനും കൂടുതല്‍ തെളിവുകള്‍. മീഡിയാ സെന്ററിലേക്കുള്ള ലാപ്‌ടോപുകള്‍ സ്‌ക്വാഷ് ക്വാര്‍ട്ട് കോപ്ലംക്‌സില്‍ കൂട്ടിയിട്ടിരിക്കുകയാണ്.
തിരുവനന്തപുരം പ്രസ് ക്ലബിലാണ് ദേശീയ ഗെയിംസിന്റെ പ്രധാന മീഡിയാ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കുവേണ്ടി 150 ലാപ്‌ടോപ്പുകള്‍ മീഡിയാസെന്ററില്‍ ലഭ്യമാക്കുമെന്നായിരുന്നു ഗെയിംസ് സെക്രട്ടേറിയറ്റിന്റെ വാഗ്ദാനം. എന്നാല്‍ ഗെയിംസിന്റെ ആദ്യ ദിവസങ്ങളില്‍ ഒരു ലാപ്‌ടോപ് പോലും ഇവിടെയില്ലായിരുന്നു. പിന്നീട് ഇത് വിവാദമായപ്പോള്‍ 10 എണ്ണം വാടകയ്‌ക്കെടുത്ത് അധികൃതര്‍ തടിയൂരി.
പുതിയ ലാപ്‌ടോപുകള്‍ അമരവിള ചെക് പോസ്റ്റില്‍ തടഞ്ഞുവച്ചിരിക്കുന്നെന്നായിരുന്നു വിശദീകരണം. എന്നാല്‍ ഗെയിംസിന്റെ ആദ്യഘട്ടം പൂര്‍ത്തിയായിട്ടും ലാപ്‌ടോപുകള്‍ എത്തിയില്ല. 
ലക്ഷക്കണക്കിന് രൂപയുടെ ലാപ്‌ടോപുകളാണ് ഇത്തരത്തില്‍ കൂട്ടിയിട്ടിരിക്കുന്നത്. ലാപ്‌ടോപിനു പുറമേ പ്രിന്റര്‍ അടക്കമുള്ള വിലപിടിപ്പുള്ള ഉപകരണങ്ങളും ഇവിടെ വാരിവലിച്ചിട്ടിരിക്കുന്നു. അഞ്ഞൂറോളം ലാപ്‌ടോപ്പുകളാണ് ഡല്‍ഹിയില്‍ നിന്ന് നാഷണല്‍ ഗെയിംസ് സെക്രട്ടേറിയറ്റ് ഓര്‍ഡര്‍ ചെയ്തത്.

Keywords: National Games, Media center, lap top, Squash court, secrateriate, Check post, 

Tags

Post a Comment

0 Comments

Top Post Ad

Below Post Ad