റാഞ്ചി: (www.evisionnews.in) ധോണിയുടെ കുഞ്ഞിന് പേരായി. പേര്‍ഷ്യന്‍ ഭാഷയില്‍ മനോഹരം എന്നര്‍ത്ഥം വരുന്ന സിബ എന്ന പേരാണ് ധോണിയുടെ മകള്‍ക്ക് ഇട്ടിരിക്കുന്നത്. പെണ്‍കുഞ്ഞാണ് പിറക്കുന്നതെങ്കില്‍ സീബ എന്നു വിളിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു.
ഗുഡ്ഗാവിലെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സാക്ഷി, പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. 2010 ജൂലൈ നാലിനായിരുന്നു ധോണി ബാല്യകാല സുഹൃത്തായ സാക്ഷി സിംഗ് റാവത്തിനെ വിവാഹം കഴിച്ചത്.
പെണ്‍കുഞ്ഞിന്റെ പിതാവായതില്‍ സന്തോഷമുണ്ടെന്ന് ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി വ്യക്തമാക്കിയിരുന്നു. എന്നാല്‍ കുടുംബത്തോടപ്പം സന്തോഷം പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ലോകകപ്പിനാണ് താന്‍ പ്രാധാന്യം നല്‍കുന്നതെന്നും ധോണി വ്യക്തമാക്കിയിരുന്നു. രാജ്യത്തിനായി ലോകകപ്പ് നിലനിര്‍ത്തുക എന്ന വലിയ ചുമതലക്കിടെ വ്യക്തിഗത താത്പര്യങ്ങള്‍ക്ക് സ്ഥാനമില്ലെന്നും ധോണി പറഞ്ഞു.
Keywords: Siba, Mahendra Si ngh Dhoni, Persian Language, Manoharam

Post a Comment
0 Comments