മുബൈ:കിടിലന്‍ ഹൈബ്രിഡ് സ്പോര്‍ട്സ് കാര്‍- ബിഎംഡബ്ള്യു ഐ 8 പുറത്തിറക്കി.ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഐ8 മുംബൈയിലെ ചടങ്ങില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്.2.29 കോടിയാണ് ഈ കാറിന്റെ വില( എക്സ്‌ഷോറൂം). ടാക്സും മറ്റുമൊക്കെ കഴിഞ്ഞ് 2.70 കോടിയോളമാകും.ആകര്‍ഷകവും ഭാരം കുറഞ്ഞതുമായ കാര്‍ബണ്‍ ഫൈബര്‍ ബോഡിയും ബട്ടര്‍ഫ്ലൈ ഡോറുകളുമാണ് ഐ 8 നെ കിടിലനാക്കുന്നത്.മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വെറും 4.4 സെക്കന്‍ഡ് നേരം മാത്രമാണ് ബിഎംഡബ്ല്യു ഐ8ല്‍ വേണ്ടി വരിക . 1.5 ലിറ്റര്‍ ട്വിന്‍ പവര്‍ ടര്‍ബോ മൂന്നു സിലിണ്ടര്‍(131 ബിഎച്ച്പി) എന്‍ജിനും 131 ബിഎച്ച്പി ഇലക്ട്രിക് മോട്ടോറുമാണ് കാറിന് കരുത്ത് പകരുന്നത്. 370 പി എസ് പരമാവധി കരുത്ത് പകരുന്നതാണ് ഈ സംവിധാനങ്ങള്‍.5 മോഡുകളില്‍ ഈ വാഹനം ഡ്രൈവ് ചെയ്യാനാകും. കംഫര്‍ട്ട്, ഇകോ പ്രോ, സ്പോര്‍ട്, ഇഡ്രൈവ് കൂടാകെ കംഫര്‍ട്ടും ഇകോ പ്രോമോഡിലും ഓടിക്കാനാവും
keywords: vmw-i10-hybrid-sports-car-2.29-crore
keywords: vmw-i10-hybrid-sports-car-2.29-crore

Post a Comment
0 Comments