ബേക്കല്‍ : (www.evisionnews.in) രണ്ടു വയസ്സുകാരിയായ മകളെയും ഗള്‍ഫുകാരനായ ഭര്‍ത്താവിനെയും ഉപേക്ഷിച്ച് യുവതിയും ഭാര്യയെയും രണ്ടു മക്കളെയും തനിച്ചാക്കി ഗള്‍ഫുകാരനും ഒളിച്ചോടി.
കോട്ടിക്കുളം ബീച്ചിനടുത്ത് താമസിക്കുന്ന ശ്രീജ (28), കീഴൂര്‍ കടപ്പുറത്തെ സുഭാഷ് (35) എന്നിവരാണ് ഫെബ്രുവരി 6 ന് പകല്‍നേരം സ്ഥലം വിട്ടത്. ഗള്‍ഫുകാരനായ ബേക്കല്‍ സ്വദേശി ഉമേശന്റെ ഭാര്യയാണ് ശ്രീജ.
ആറിന് പതിവുപോലെ രണ്ടു വയസ്സുകാരിയായ മകളെ നഴ്‌സറിയില്‍ കൊണ്ടാക്കിയ ശേഷം സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തിയ ശ്രീജ ഭര്‍ത്താവ് ഉമേശന്‍ ഗള്‍ഫില്‍ നിന്ന് വരുന്നുണ്ടെന്ന വിവരം വീട്ടുകാരെ ധരിപ്പിച്ച് വസ്ത്രങ്ങള്‍ ബാഗിലാക്കി ഭര്‍ത്താവിന്റെ ബേക്കലിലുള്ള വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് വീട് വിട്ടിറങ്ങിയത്. ഗള്‍ഫിലായിരുന്ന സുഭാഷ് 10 ദിവസം മുമ്പാണ് നാട്ടില്‍ മടങ്ങിയെത്തിയത്. കീഴൂര്‍ കടപ്പുറത്തെ മിനിയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.
ഗള്‍ഫിലേക്ക് മടങ്ങിപ്പോകുകയാണ് എന്ന് പറഞ്ഞാണ് സുഭാഷ് വീട്ടില്‍ നിന്നിറങ്ങിയത്. ശ്രീജ ഭര്‍ത്താവിന്റെ വീട്ടിലെത്തിയിട്ടില്ലെന്ന് അറിഞ്ഞതോടെ യുവതി സുഭാഷിനോടൊപ്പം ഒളിച്ചോടിയെന്ന സൂചന പുറത്തു വന്നു. ഇരുവരും നേരത്തെ പ്രണയത്തിലായിരുന്നുവെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.
ഇരുവരുടെയും ഒളിച്ചോട്ടവുമായി ബന്ധപ്പെട്ട് ബേക്കല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. രണ്ട് പേരും തങ്ങളുടെ മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ചിട്ടാണ് സ്ഥലം വിട്ടത്. അതുകൊണ്ട് തന്നെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇവരെ കണ്ടെത്താനുള്ള പോലീസിന്റെ നീക്കങ്ങള്‍ക്ക് വഴിമുട്ടി.
ശ്രീജയെയും സുഭാഷിനെയും കുറിച്ച് വല്ല വിവരം ലഭിച്ചാല്‍ ബേക്കല്‍ പോലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. ഫോണ്‍ 9497980916(ബേക്കല്‍ എസ്.ഐ), 9497964395(ബേക്കല്‍ ജിഎസ്‌ഐ).
Keywords: Gulf, Kottikkulam, Olichodi

Post a Comment
0 Comments