Type Here to Get Search Results !

Bottom Ad

എംഎസ്എഫ് ടാലന്റ് അവാര്‍ഡ് റഹീസ് കുന്നിലിന്

evisionnews.in

മൊഗ്രാല്‍പുത്തൂര്‍ (www.evisionnews.in): കണ്ണൂര്‍ സര്‍വ്വകലാശാല തൈക്കണ്ടോ വിഭാഗത്തില്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയ കാസര്‍കോട് ഗവമെന്റ് കോളജ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയും മൊഗ്രാല്‍പുത്തൂര്‍ കുന്നില്‍ സ്വദേശിയുമായ മുഹമ്മദ് റഹീസിന് എംഎസ്എഫ് മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി ടാലന്റ് അവാര്‍ഡ് നല്‍കി ആദരിച്ചു. 

മുസ്ലീം ലീഗ് പഞ്ചായത്ത് സെക്രട്ടറി കെ.ബി. കുഞ്ഞാമു അവാര്‍ഡ് സമ്മാനിച്ചു. ഗവണ്‍മെന്റ് ഐ.ടി.ഐ ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി ആയി മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച നിസാര്‍ കമ്പാറിനെയും ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മൂസ ബി ചെര്‍ക്കള ഉപഹാരം നല്‍കി. ചടങ്ങില്‍ അന്‍സാഫ് കുന്നില്‍ അധ്യക്ഷത വഹിച്ചു.


Keywords: Kasaragod-mogrl-chap-raheeskunnil-gvt-award-kannur-talent

Post a Comment

0 Comments

Top Post Ad

Below Post Ad