ദുബൈ: (www.evisionnews.in) ജീവകാരുണ്യരംഗത്ത് രണ്ടു ദശാബ്ദം പിന്നിട്ട യു.എ..ഇ. ബെണ്ടിച്ചാല്‍ അസോസിയേഷന്‍ നാട്ടിലെ നിര്‍ധനരായ പത്ത് കുടുംബങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്കുള്ള ഭക്ഷ്യവസ്തുക്കള്‍ പ്രതിമാസം വീട്ടിലെത്തിച്ചു നല്‍കുന്ന സാന്ത്വനം-2015 എന്ന കാരുണ്യ പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം ബെണ്ടിച്ചാല്‍ ജമാഅത്ത് ഖത്തീബ് അബ്ദുല്‍ ഖാദര്‍ സഖാഫി ചേരൂര്‍ നിര്‍വഹിച്ചു.

ഇതോടനുബന്ധിച്ച് നടന്ന പ്രൌഡഗംഭീരമായ ചടങ്ങ് ദുബായ് സുന്നി സെന്റര്‍ ജനറല്‍ സെക്രട്ടറി ഷൗക്കത്ത് അലി ഹുദവി ഉദ്ഘാടനം ചെയ്തു.പ്രവാസലോകത്ത് നാല് പതിറ്റാണ്ട് പിന്നിട്ട ഡോ: സയ്യിദ് മുഹമ്മദ്, ബെണ്ടിച്ചാല്‍ ജമാഅത്ത് ഖതീബായി 25 വര്‍ഷം സേവനമനുഷ്ട്ടിച്ചു വരുന്ന അബ്ദുല്‍ ഖാദര്‍ സഖാഫി എന്നിവര്‍ക്ക് ദുബായ് കെ.എം.സി.സി. പ്രസിഡണ്ട് പി.കെ അന്‍വര്‍ നഹ ഉപഹാരങ്ങള്‍ നല്‍കി.

സാമൂഹിക ബാധ്യത ഇസ്ലാമില്‍ എന്ന വിഷയത്തെ കുറിച്ച് അബ്ദുല്‍ ഖാദര്‍ സഖാഫി ഉദ്‌ബോധന പ്രസംഗം നടത്തി. അസോസിയേഷന്‍ പ്രസിഡണ്ട് ഖാദിര്‍ ബെണ്ടിച്ചാല്‍ അധ്യക്ഷത വഹിച്ചു. യു.എ.ഇകീഴൂര്‍ സംയുക്ത ജമാഅത്ത് പ്രസിഡണ്ട് എം.എ.മുഹമ്മദ് കുഞ്ഞി, ഉപദേശകസമിതിയംഗങ്ങളായ കാദര്‍ ഹാജി, ബീ.എം ഹാരിഫ്,പുത്തൂര്‍ മൊയ്തീന്‍,സയ്യിദ് ഹനീഫ്,ഹസ്സന്‍ കുട്ടി, നൌഫല്‍ ചേരൂര്‍ (ഓഡിറ്റര്‍) വിവിധ ജമാഅത്തുകളെ പ്രധിനിധീകരിച്ചു എം.കെ കാദര്‍ (എയ്യള), ശംസുദ്ധീന്‍ (കോളിയടുക്കം), അബ്ദുള്ള പുത്തൂര്‍,അബ്ദുല്‍ റഹ്മാന്‍ പുത്തൂര്‍,അബ്ദുള്ള കൊക്കടം,ആരിഫ് കനിയടുക്കം,നിസാര്‍.ബീ.എ, ഇസ്മായില്‍ ഒബീസ്,സലാം.ടീ.എം, സദാഫ്,ആരിഫ് തായല്‍,മുനീര്‍ തുരുത്തി,റാഫി തൈവളപ്പില്‍, സഫാദ് തുരുത്തി,ആഷിക് സിയ,സഹീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.മുഹമ്മദ് ഷിറാന്‍ ഖിറാഅത്ത് നടത്തി.ഷംസീര്‍ ബാരിക്കാട് സ്വാഗതവും,മൊയ്തീന്‍ തൈവളപ്പില്‍ നന്ദിയും പറഞ്ഞു.
Keywords: Bendichal association, Santhanam, 2015, Jamath

Post a Comment
0 Comments