Type Here to Get Search Results !

Bottom Ad

എംഎ ഉസ്താദിന്റെ വിയോഗത്തില്‍ പിഡിപി അനുശോചിച്ചു

കാസര്‍കോട് (www.evisionnews.in): ഭൗതീക വിദ്യാഭ്യാസത്തോടൊപ്പം അറിവിന്റെ ചെപ്പ്തുറന്ന പണ്ഡിതനായിരുന്നു എംഎ. ഉസ്താദ് എന്ന് പി.ഡി.പി ജില്ലാ കമ്മിറ്റിയുടെ അനുശോചന യോഗം അഭിപ്രായപ്പെട്ടു. 

ആധികാരിക വിദ്യാഭ്യാസത്തിന്റെ നെടുംതൂണായിരുന്നുവെന്നും യോഗം വിലയിരുത്തി. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് എം.കെ.ഇ അബ്ബാസ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് ബെള്ളൂര്‍, എസ്.എം ബഷീര്‍ കുഞ്ചത്തൂര്‍, സിദ്ദീഖ് എം.എം.കെ., മുഹമ്മദ് സഖാഫ് തങ്ങള്‍, യൂനുസ് തളങ്കര, മൊയ്തീന്‍ ബാവ തങ്ങള്‍, അസീസ് മുഗു, മുഹമ്മദ് കുഞ്ഞി മവ്വല്‍, സാദിഖ് മുളിയടുക്ക, ഉമ്മര്‍ ഉളിയത്തുടുക്ക പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി സലീം പടയില്‍ സ്വാഗതവും ജില്ലാ ട്രഷറര്‍ റഷീദ് മുട്ടുംതല നന്ദിയും പറഞ്ഞു.


Keywords: Kasaragod-pdp-ma usthad-anushochanam

Post a Comment

0 Comments

Top Post Ad

Below Post Ad