Type Here to Get Search Results !

Bottom Ad

അഴിമതിക്കെതിരെ ഡിവൈഎഫ്‌ഐ മാര്‍ച്ചും ഉപരോധവും നടത്തി


കാസര്‍കോട് (www.evisionnews.in): അഴിമതിക്കെതിരെ ജില്ലയിലെ സര്‍ക്കാര്‍ ഓഫീസിലേക്ക് ഡിവൈഎഫ്‌ഐ പ്രതിഷേധ മാര്‍ച്ചും ഉപരോധവും നടത്തി. ജില്ലയിലെ 12 ബ്ലോക്ക് കേന്ദ്രങ്ങളിലും സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളിലേക്കാണ് ബുധനാഴ്ച മാര്‍ച്ച് സംഘടിപ്പിച്ചത്.

ബാര്‍കോഴ കേസില്‍ കുറ്റക്കാരനായിട്ടും രാജിവെക്കാന്‍ തയാറാവാത്ത മാണിയുടെ നിലപാട് കേരളത്തിന് തന്നെ അപമാനമാണ്. നാഷണല്‍ ഗെയിംസ് നടത്തിപ്പുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രുപയുടെ അഴിമതിയാണ് നടന്നിരിക്കുന്നത്. കേരളം കണ്ട എറ്റവും വലിയ അഴിമതി സര്‍ക്കാരായി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മാറിയിരിക്കുകയാണെന്നും മാര്‍ച്ചില്‍ കുറ്റപ്പെടുത്തി.

തൃക്കരിപ്പൂര്‍ പഞ്ചായത്ത് ഓഫീസിലേക്ക് നടന്ന മാര്‍ച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗം വി പ്രകാശന്‍ ഉദ്ഘാടനം ചെയ്തു. വിവി സജീവന്‍ അധ്യക്ഷത വഹിച്ചു. ഇകെ മല്ലിക, വിനോദ്, കെ പി രാജീവന്‍, കെപി സുജിത്ത് എന്നിവര്‍ സംസാരിച്ചു. കെ വി രവീന്ദ്രന്‍ സ്വാഗതം പറഞ്ഞു. ചെറുവത്തൂര്‍ കൃഷിഭവനിലേക്ക് നടന്ന മാര്‍ച്ച് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു കെ രാജീവന്‍ അധ്യക്ഷനായി രജീഷ് വെള്ളാട്ട് സംസാരിച്ചു. എം രാജീവന്‍ സ്വാഗതം പറഞ്ഞു.

നീലേശ്വരം സബ് ട്രഷററിയിലേക്ക് നടന്ന മാര്‍ച്ച് ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് അഡ്വ:കെ രാജ്‌മോഹന്‍ ഉദ്ഘാടനം ചെയ്തു. പി മണി, ശ്യാംമോഹന്‍, പി ഗാര്‍ങ്ങി പ്രസംഗിച്ചു. സി സുരേഷന്‍ സ്വാഗതം പറഞ്ഞു. ഉദുമ രജിസ്ട്രാര്‍ ഓഫീസിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ച് മധു മുതിയക്കാല്‍ ഉദ്ഘാടനം ചെയ്തു. സിവി സുരേഷ് അധ്യക്ഷനായി, ഗോപിനാദന്‍, വിനോദ് പനയാല്‍, അനില്‍കുമാര്‍, രാഗേഷ് പ്രസംഗിച്ചു. 

കുണ്ടംകുഴി വില്ലേജ് ഓഫീസിലേക്ക് നടന്ന മാര്‍ച്ച് സിപിഎം ഏരിയാ സെക്രട്ടറി സി ബാലന്‍ ഉദ്ഘാടനം ചെയ്തു. എ നാരായണന്‍, പികെ ഗോപാലന്‍, വി ദിവാകരന്‍, ടികെ മനോജ്, പി സുരേഷ്, എം രഘുനാദ്, പി സുകുമാരന്‍ പ്രസംഗിച്ചു. കെ മോഹനന്‍ സ്വാഗതം പറഞ്ഞു.

കാസര്‍കോട് താലൂക്ക് ഓഫീസിലേക്ക് നടന്ന മാര്‍ച്ച് ഡിവൈഎഫ്‌ഐ ജില്ലാ വൈസ്പ്രസിഡന്റ് കെ രവീന്ദന്‍ ഉദ്ഘാടനം ചെയ്തു. പി ശിവപ്രസാദ് അധ്യക്ഷത വഹിച്ചു. ജയന്‍ കാടകം, ഗിരീശന്‍ പ്രസംഗിച്ചു. പെര്‍ള കെ എസ് ഇബിയിലെക്ക് നടന്ന പ്രതിഷേധ മാര്‍ച്ച്. സിഎ സുബൈര്‍ ഉദ്ഘാടനം ചെയ്തു. വിനോദ്, നസ്‌റുദീന്‍, അവിനാഷ്, പുഷ്പ്പ പ്രസംഗിച്ചു. മഞ്ചേശ്വരം താലൂക്ക് ഓഫീസിലേക്ക് നടന്ന മാര്‍ച്ച് വി പി രാജീവന്‍ ഉദ്ഘാടനം ചെയ്തു. സിദ്ദീഖ് ചെറുകോലളി, പ്രശാന്ത്, നവീന്‍ കുമാര്‍ പ്രസംഗിച്ചു.



Keywords: Kasaragod-dyfi-march-govt-office-inauguration-








Post a Comment

0 Comments

Top Post Ad

Below Post Ad