പയ്യന്നൂര്‍: (www.evisionnews.in) മകളുടെ വിവാഹ നിശ്ചയം നടക്കാനിരിക്കെ ജ്വല്ലറി ഉടമയായ പിതാവിനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പയ്യന്നൂര്‍ സെന്‍ട്രല്‍ ബസാറിലെ ജ്യോതി ജ്വല്ലറി വര്‍ക്‌സ് ഉടമ കോത്തായിമുക്ക് എം.വി റോഡില്‍ താമസിക്കുന്ന സി.എം.വി ചന്ദ്രനെ (60)യാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഞായറാഴ്ച രാത്രി ഭാര്യ ഗീതയ്‌ക്കൊപ്പം ഉറങ്ങാന്‍ കിടന്നതായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ ഭാര്യ ഉറക്കമെഴുന്നേറ്റപ്പോഴാണ് കിടപ്പുമുറിയിലെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. മകള്‍ സിതാരയുടെ വിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നു. അതിന്റെ നിശ്ചയ ചടങ്ങ് അടുത്ത ദിവസം നടക്കാനിരിക്കെയാണ് ചന്ദ്രന്‍ ആത്മഹത്യാ ചെയ്തതെന്ന് പറയുന്നു.
പയ്യന്നൂര്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോയി. ഷൈജു മകനാണ്.
Keywords: Payyannur, central bazar, c.m.v, suicide, hang, postmortum, pariyaram medical college

Post a Comment
0 Comments