കാസര്‍കോട് :(www.evisionnews.in) പ്രണയഭാര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് കുമ്പള ഉളുവാറിലെ ഫാത്തിമത്ത് സുഹ്‌റയെ (17) കഴിത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ വിചാരണ ഫെബ്രുവരി 10 മുതല്‍ ആരംഭിക്കും.
കര്‍ണ്ണാടക ബണ്ട്വാള്‍ സ്വദേശയായ ഉജിറയിലെ ഉമ്മര്‍ ബ്യാരി പ്രതിയായ കേസിന്റെ വിചാരണയ്ക്കാണ് ജില്ലാ സെഷന്‍സ് കോടതിയില്‍ തുടങ്ങുന്നത്.2006 ലാണ് നാടിനെ നടുക്കിയ ക്രൂരമായ കൊലപാതകം അരങ്ങേറിയത്.പള്ളിയിലെ സ്ഥലം നോക്കി നടത്തുന്നതിനായി എത്തിയ ഉമ്മര്‍ ബ്യാരി സുഹ്‌റയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയെങ്കിലും പെണ്‍കുട്ടി ഇതിന് വഴങ്ങിയില്ല..പ്രകോപിതനായ ഉമ്മര്‍ബ്യാരി രാത്രി വീടിനകത്ത് കിടന്നുറങ്ങുകകയായിരുന്ന സുഹ്‌റയെ കഠാര കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.ഇതിന് ശേഷം ഒളിവില്‍ പോയ ഉമ്മര്‍ബ്യാരയെ വര്‍ഷങ്ങള്‍ക്ക് ശേഷം മഹാരാഷ്ട്രയില്‍ നിന്നാണ് പോലീസ് പിടിക്കുടിയത്.ഉളുവാറിലെ അബൂബക്കര്‍-നഫിസ ദമ്പതികളുടെ മകളാണ് കൊലപ്പെട്ട ഫാത്തിമത്ത് സുഹ്‌റ.പ്രോസിക്യൂഷനായി അഡ്വ.സി.എം ഇബ്രാഹിം ഹാജരാകും
keywords : kasargod-fahtimath-suhra-murder-case-february-10

Post a Comment
0 Comments