കാസര്‍കോട് : (www.evisionnews.in)മുന്‍ എം.എല്‍.എയും സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംങ്കവുമായ കെ.വി കുഞ്ഞിരാമനെതിരെ ഉയര്‍ന്ന അരോപണം സംമ്പന്ധിച്ച് പാര്‍ട്ടിതലം അന്വേഷണം തുടങ്ങി.
കെ.വി കുഞ്ഞിരാമന്‍ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ അയോഗ്യയാക്കപ്പെട്ട തന്റെ മകളെ വ്യാജരേഖയിലൂടെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുപ്പിച്ച വിവരം പുറത്ത് വന്നതോടെ കുഞ്ഞിരാമനെതിരെ പാര്‍ട്ടിക്കകത്തും പുറത്തും പ്രതിഷേധം ശക്തമായിരിക്കുകയാണ്.ലോകായുക്തയെ തെറ്റിദ്ധരിപ്പിച്ചാണ് കുഞ്ഞിരാമന്‍ തന്റെ മകളെ സംസ്ഥാന കലോത്സവത്തില്‍ പങ്കെടുപ്പിച്ചത്.ഉദുമ സ്‌കൂള്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥിനിയായ ഈ പെണ്‍ക്കുട്ടിക്ക് സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കുന്നതിന് കെ.വു കുഞ്ഞിരാമന് വഴിവിട്ട സഹായങ്ങള്‍ ചെയ്തു കൊടുത്തതിന്റെ പേരില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാളിനും ചില അധ്യാപകര്‍ക്കെതിരേയും ബേക്കല്‍ പോലീസ് അന്വേഷണം നടത്തി വരികയാണ്.കെ.വി. കുഞ്ഞിരാമനെതിരെ കേസെടുക്കെണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഉദുമ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.സി.പി.എമ്മിലെ ഒരു വിഭാഗം കെ.വി കുഞ്ഞിരാമനെതിരെ ശക്തമായി രംഗത്ത് വന്നിരിക്കുകയാണ്.ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിനെതിരെ പാര്‍ട്ടി തല അന്വേഷണം തുടങ്ങിയിരിക്കുന്നത്.
ഡി.വൈ.എഫ്.ഐ മുന്‍ സംസ്ഥാന ട്രഷറര്‍ രമേഷന്റെ മകളുമായി ബന്ധപ്പെട്ട് പരിയാരം മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ സീറ്റ് വിവാദം ഉയര്‍ന്നപ്പോള്‍ കൈകൊണ്ട നടപടിയുടെ അടിസ്ഥാനത്തില്‍ കെ.വി കുഞ്ഞിരാമനെതിരെ നടപടിയെടുക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആശവ്യം.അന്ന് സി.പി.എം നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രമേഷനെ ജില്ലാകമ്മിറ്റിയില്‍ നിന്നും തരം താഴ്ത്തുകയായിരുന്നു.അടുത്തിടെയാണ് രമേഷിനെ ജില്ലാകമ്മിറ്റിയില്‍ തിരിച്ചെടുത്തത്.കുഞ്ഞിരാമനെതിരെ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം എന്ത് നടപടി സ്വീകരിക്കണമെന്നതിന്‍ പാര്‍ട്ടി നേകൃത്വം തീരുമാനം കൈ കൊള്ളും
keywords : mla-kv-kunhiraman-fake-documents-search

Post a Comment
0 Comments