കാസര്‍കോട്: (www.evisionnews.in) എസ്.എഫ്.ഐ. ജില്ലാ സമ്മേളനം മാര്‍ച്ച് 14, 15 തീയതികളില്‍ കാസര്‍കോട്ട് നടക്കും. 12 ഏരിയകളില്‍ നിന്നായി 266 പ്രതിനിധികള്‍ പങ്കെടുക്കും. പ്രതിനിധി സമ്മേളനം 14 ന് രാവിലെ പത്തിന് ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി എം.സ്വരാജ് ഉദ്ഘാടനം ചെയ്യും. വിവിധ നേതാക്കള്‍ പങ്കെടുക്കും. സമ്മേളനത്തോടനുബന്ധിച്ച് വിവിധ അനുബന്ധ പരിപാടികള്‍ സംഘടിപ്പിക്കും. സംഘാടക സമിതി രൂപവത്കരിച്ചു.
രൂപവത്കരണയോഗം സി.പി.എം. ജില്ലാ സെക്രട്ടറി കെ.പി. സതീഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വി.കെ. രാജന്‍ അധ്യക്ഷത വഹിച്ചു. സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗം എ.കെ നാരായണന്‍, ടി.കെ. രാജന്‍, എം.സുമതി, കെ.രവീന്ദ്രന്‍, എസ്.എഫ്.ഐ. കേന്ദ്രകമ്മിറ്റിയംഗം കെ.സബീഷ്, എം.ചന്ദ്രശേഖരന്‍, ടി.എം.എ. കരീം, ലസിത, എം.വി. രതീഷ്, കെ.ജയകുമാര്‍, കൃഷ്ണകുമാര്‍, മോഹനന്‍ പന്നിപ്പാറ, എ.വി. ശിവപ്രസാദ് എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് സ്വാഗതം പറഞ്ഞു.
ഭാരവാഹികള്‍: വി.കെ. രാജന്‍ (ചെയര്‍), എ.ജി. നായര്‍, എം. സുമതി, ടി.എം.എ. കരീം, പി.വി. കുഞ്ഞമ്പു, മുഹമ്മദ് ഹനീഫ, പി.ദാമോദരന്‍, കെ. രാഘവന്‍, എം. ചന്ദ്രശേഖരന്‍, (വൈസ് ചെയര്‍) എ.വി. ശിവപ്രസാദ് (ജന.കണ്‍) കെ.രവീന്ദ്രന്‍, സുഭാഷ് പാടി, ബി.എ. ഷബീര്‍(കണ്‍.)
Keywords: S.F.I, district conference, Kasaragod
Keywords: S.F.I, district conference, Kasaragod

Post a Comment
0 Comments