Type Here to Get Search Results !

Bottom Ad

ഇറാഖില്‍ 45പേരെ ഐഎസ് ചുട്ടുകൊന്നു


ബാഗ്ദാദ്: (www.evisionnews.in)  ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 45 പേരെ ചുട്ടുകൊന്നു. പശ്ചിമ ഇറാഖി പ്രവിശ്യയായ അന്‍ബറിലാണ് കൊടും ക്രൂരത അരങ്ങേറിയത്.
സുന്നി ഗോത്രവിഭാഗമായ അല്‍ബു-ഒബീദില്‍നിന്നുള്ളവരെയും പൊലീസുകാരെയും സര്‍ക്കാരിന്റെ അര്‍ധസൈനികവിഭാഗമായ സഹ്‌വയില്‍നിന്നുള്ളവരെയുമാണു കുട്ടക്കൊല ചെയ്തത്. ഇവരെ തട്ടിക്കൊണ്ടുപോയശേഷം കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് മേധാവി കേണല്‍ ഖ്വാസിം അല്‍ ഒബീദി പറഞ്ഞു. നൂറുകണക്കിന് യുഎസ് സൈനികര്‍ തങ്ങുന്ന ഐന്‍ അല്‍അസദ് സൈനിക താവളത്തിന് സമീപമാണ് ഭീകരര്‍ ആക്രമണം നടത്തിയ അന്‍ബര്‍ പട്ടണം.
കഴിഞ്ഞ ആഴ്ച ഐന്‍ അല്‍ അസദിനടുത്തുള്ള മിക്ക പട്ടണങ്ങളും ഐഎസ് പിടിച്ചെടുത്തിരുന്നു. സുരക്ഷാഭടന്‍മാരും കുടുംബവും താമസിക്കുന്ന പ്രദേശങ്ങള്‍ക്കു നേരേ ആക്രമണമുണ്ടായി. ഈ സാഹചര്യത്തില്‍ സര്‍ക്കാരും അന്താരാഷ്ട്ര സമൂഹവും സഹായം നല്‍കണമെന്ന് പൊലീസ് മേധാവി അഭ്യര്‍ത്ഥിച്ചു. തിരിച്ചടി നേരിട്ടിരുന്ന ഐഎസ് രണ്ടു മാസത്തിനു ശേഷം നടത്തിയ മുന്നേറ്റമാണ് അല്‍ ബാഗ്ദാദിലേതെന്ന് പെന്റഗണ്‍ വക്താവ് പറഞ്ഞു.


Keywords: Iraq, Islamic state, wester iraq, anbar, 

Post a Comment

0 Comments

Top Post Ad

Below Post Ad