Type Here to Get Search Results !

Bottom Ad

ഓര്‍മ്മയില്‍ എം എ ഉസ്താദ്...അനുസ്മരണം





എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ-
എല്ലാവരാലും ആദരിക്കപ്പെട്ട മഹാ പണ്ഡിതനായിരുന്നു എം എ ഉസ്താദ്. എല്ലാ വിഷയത്തിലും അഗാധമായ പാണ്ഡിത്യം ഉണ്ടായിട്ടും ഒരു വിധ തലക്കനവും ഇല്ലാതെ നിസ്വാര്‍ത്ഥനായി സമുദായത്തേ വിദ്യാഭ്യാസ പരമായ ഔന്നിത്യത്തിലെത്തിക്കാന്‍ പരിശ്രമിച്ച വ്യക്തിത്വമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം കാസര്‍കോടിന്റെ പണ്ഡിത ശ്രേണിയില്‍ നികത്താനാവാത്ത നഷ്ടമാണ്.


കുമ്പോല്‍ സയ്യിദ് ആറ്റക്കോയ തങ്ങള്‍ (പ്രസിഡന്റ് ജമിഅ-സഅദിയ)
നൂറ്റാണ്ടിന്റെ പ്രകാശമാണ് നമ്മോട് വിടപറഞ്ഞ . താജുല്‍ ഉലമായുടെ കൂടെനിഴലായി അരനൂറ്റാണ്ടോളം പ്രവര്‍ത്തിച്ച് കരുത്ത് തെളിയിച്ച ഏറ്റവും വലിയപണ്ഡിത പ്രതിഭയായിരുന്നു. രാജ്യത്തിന് തന്നെ അഭിമാനമായ ജാമിഅ-സഅദിയ കെട്ടിപടുക്കുന്നതില്‍ നാല് പതിറ്റാണ്ടിലേറെ കാലം നേതൃത്വംനല്‍കിയ ഉസ്താദിന്റെ വിയോഗം സുന്നത്ത് ജമാഅത്തിനും നികത്താനാകാത്തനഷ്ടമാണ്.


പ്രഫസര്‍ കെ. അലിക്കുട്ടി മുസ്ലിയാര്‍ (ഖാസി, കാസര്‍കോട് സംയുക്ത ജമാഅത്ത്)
പണ്ഡിത ശ്രേഷ്ഠനായ എംഎ ഉസ്താദിന്റെ വിയോഗത്തില്‍ അനുശോചിക്കുന്നു.മതവിജ്ഞാന രംഗത്ത് വലിയ സേവനങ്ങള്‍ ചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അദ്ദേഹത്തിന്റെ പരലോക ജീവിതം അല്ലാഹു സന്തോഷകരമാക്കട്ടെ.

അലി തങ്ങള്‍ കുമ്പോല്‍
പണ്ഡിത സൂര്യതേജസ്സായ എംഎ ഉസ്താദിന്റെ നിര്യാണത്തില്‍ അനുശോചിക്കുന്നു. ഖബ്‌റിടം സ്വര്‍ഗത്തോപ്പാകട്ടെ.

keywords: anusamaranam-ma-usthad

Post a Comment

0 Comments

Top Post Ad

Below Post Ad