തൃക്കരിപ്പൂര്‍: (www.evisionnews.com) പ്രമുഖ പണ്ഡിതനും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റും ജാമിഅ-സഅദിയ പ്രസിഡന്റുമായ എം എ ഉസ്താദ് (91) അന്തരിച്ചു. തൃക്കരിപ്പൂര്‍ കൈക്കോട്ടു കടവിലെ സ്വവസതിയിലായിരുന്നു അന്ത്യം. അഖിലേന്ത്യ സുന്നീ വിദ്യാഭ്യാ ബോര്‍ഡ് പ്രസിഡന്റ് തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചു വരികയായിരുന്നു. സുന്നീ യുവജന സംഘം, ജംഇയത്തുല്‍ മുഅല്ലിമീന്‍ എന്നിവയുടെ സ്ഥാപകാംഗം, വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി, സമസ്ത സുന്നീ യുവജന സംഘം സംസ്ഥാന പ്രസിഡന്റ് (1982-1995), 1965-ല്‍ ജംയത്തുല്‍ മുഅല്ലീമീന്‍ കേന്ദ്ര കൗണ്‍സില്‍ പ്രസിഡന്റ്, (1976-1989) കേന്ദ്ര കൗണ്‍സില്‍ സെക്രട്ടറി, പാഠ-പുസ്തക കമ്മിറ്റി കണ്‍വീനര്‍, അവിഭക്ത കണ്ണൂര്‍ ജില്ലാ സമസ്തയുടെ സെക്രട്ടറി, സമസ്ത കേന്ദ്ര മുശാവറ വൈസ് പ്രസിഡന്റ്, സുന്നീ വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ്, തഅല്ലമീന്‍ ബോര്‍ഡ് ഓഫ് ഇന്‍ഡ്യ പ്രസിഡന്റ്, കാസറഗോഡ് ജില്ലാ സമസ്ത പ്രഡിഡന്റ്, 2014 ഫെബ്രവരി 9 മുതല്‍ സമസ്ത പ്രസിഡന്റ്, അല്‍ മുജമ്മഅ് പ്രസിഡന്റ്, 1979 മുതല്‍ ജാമിഅ-സഅദിയ മുദരിസ്, ജന. മാനേജര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
ഖബറടക്കം ബുധനാഴ്ച്ച ഉച്ചയ്ക്ക് 12 മണിയ്ക്ക് സഅദി ഖബ്‌റ്സ്ഥാനില്‍ നടക്കും.
keywords: death-ma-usthad

Post a Comment
0 Comments