കാസര്‍കോട്: ബാര്‍കോഴ, നാഷണല്‍ ഗെയിംസ് അഴിമതികള്‍ക്കെതിരെ ജില്ലയിലെ 12 ബ്ലോക്ക് കേന്ദ്രങ്ങളിലും സംസ്ഥാന സര്‍ക്കാര്‍ ഓഫീസിലേക്കും ഡിവൈഎഫ്‌ഐ നടത്തുന്ന പ്രതിഷേധ മാര്‍ച്ചും ഉപരോധവും 8ന്.
ബാര്‍കോഴ കേസില്‍ കുറ്റക്കാരനാണെന്ന് രാജിവെക്കാന്‍ തയ്യാറാവാത്ത മാണിയുടെ നിലപാട് കേരളത്തിന് തന്നെ അപമാനമാണ്. നാഷണല്‍ ഗെയിംസ് നടത്തിപ്പുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രുപയുടെ അഴിമതിയാണ് നടന്നിരിക്കുന്നത്. ദൂര്‍ത്തിന്റയും അഴിമതിയുടെയും മേളയായി ദേശീയ ഗെയിംസ് മാറിക്കഴിഞ്ഞു. .കേരളം കണ്ട എറ്റവും വലിയ അഴിമതി സര്‍ക്കാരായി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മാറിയിരിക്കുകയാണ്.
തൃക്കരിപ്പൂര്‍ പഞ്ചായത്ത് ഓഫീസ്, ചെറുവത്തൂര്‍ കൃഷിഭവന്‍, നീലേശ്വം സബ്ട്രഷറി ,ബേളൂര്‍ വില്ലേജ് ഓഫീസ്, ഉദുമ രജിസ്ട്രാര്‍ ഓഫീസ്, കുണ്ടംകുഴി വില്ലേജ് ഓഫീസ്, കാസര്‍കോട് താലൂക്ക് ഓഫീസ്, പെര്‍ള കെഎസ്ഇബി ,ഉപ്പള താലൂക്ക് ഓഫീസ് എന്നീ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെക്കാണ് ഉപരോധ സമരം സംഘടിപ്പിക്കുന്നത്. സമരം വന്‍വിജയമാക്കി തീര്‍ക്കണമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് അഭ്യര്‍ഥിച്ചു.
keywords: bar-corruption-national-games-corruption
Post a Comment
0 Comments