Type Here to Get Search Results !

Bottom Ad

ഉംറ ചെയ്ത് മടങ്ങവെ കാസര്‍കോട് സ്വദേശിനി കൊളംബോയില്‍ മരിച്ചു


ആദൂര്‍: (www.evisionnews.in) ഉംറ ചെയ്ത് മടങ്ങുന്നതിനിടയില്‍ ആദൂര്‍ സ്വദേശിനി കൊളംബോയില്‍ വെച്ച് മരിച്ചു. ആദൂര്‍ കൈതോല്‍ ഹൗസിലെ മമ്മുഞ്ഞിയുടെ ഭാര്യ മറിയുമ്മ (84) ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.

തിങ്കളാഴ്ച രാവിലെ വിമാന യാത്രക്കിടെ ഹൃദയാഘാതം നേരിട്ടതിനെ തുടര്‍ന്ന് ശ്രീലങ്കയിലെ കൊളംബോ വിമാനത്താവളത്തില്‍ അടിയന്തിര ചികിത്സക്ക് വേണ്ടി ഇറക്കിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മറിയുമ്മയുടെ കൂടെ മകന്റെ ഭാര്യയും പേരമകന്റെ ഭാര്യയും മറ്റൊരു ബന്ധുവും ഉണ്ടായിരുന്നു. പി.എസ് മാഹിന്‍ മൊഗ്രാല്‍, എന്‍.എ നെല്ലിക്കുന്ന്, മന്ത്രി പി.സി ജോസഫ് എന്നിവരുടെ ശ്രമഫലമായി മയത്ത് വ്യാഴാഴ്ച രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കൊണ്ട് വരും. 

evisionnews]



Keywords: Umra, Kasaragod native, Adhoor, 

Post a Comment

0 Comments

Top Post Ad

Below Post Ad