രാമനാഥപുരം: (www.evisionnews.in) തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു. ഒമ്പതു പേര്‍ക്കു പരുക്കേറ്റു. മലപ്പുറം സ്വദേശികളായ സലിം, സമീര്‍, റിയാസ് എന്നിവരാണ് മരിച്ചത്. മലപ്പുറത്തുനിന്നു കാര്‍മാര്‍ഗം മധുരയിലേക്കു പോയ സംഘമാണ് അപകടത്തില്‍ പെട്ടത്. ഇവര്‍ സഞ്ചരിച്ച കാറില്‍ നിയന്ത്രണവിട്ട ലോറി ഇടിക്കുകയായിരുന്നു. പുലര്‍ച്ചെയായിരുന്നു അപകടം. വിവരമറിഞ്ഞ് ബന്ധുക്കള്‍ രാമനാഥപുരത്തേക്ക് തിരിച്ചിട്ടുണ്ട്.
Keywords: Ramanathapuram, Tamilnad, Malappuram, car, Madhura

Post a Comment
0 Comments