ഡ്യൂനെഡിന്‍: (www.evsionnews.in) ലോകകപ്പ് ക്രിക്കറ്റില്‍ പൂള്‍ എയില്‍ സ്‌കോട്ട്‌ലന്‍ഡിനെതിരായ മത്സരത്തില്‍ ആതിഥേയരായ ന്യൂസിലന്‍ഡിന് രണ്ടാം ജയം. മൂന്നു വിക്കറ്റിനാണ് ന്യൂസിലാന്‍ഡിന്റെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ സ്‌കോട്ട്‌ലന്‍ഡ് 36.2 ഓവറില്‍ 142 റണ്‍സിന് എല്ലാവരും പുറത്തായി.
സ്‌കോട്ട്‌ലന്‍ഡ് നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചത് മാറ്റ് മക്കാന്‍ (56), റിച്ചി ബെറിംഗ്ടണ്‍(50) എന്നിവര്‍ക്ക് മാത്രമാണ് അഞ്ചു ബാറ്റ്‌സ്മാന്മാര്‍ റണ്‍സ് ഒന്നും എടുക്കാതെ പുറത്തായി.
മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡ് 24.5 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെടുത്ത് ലക്ഷ്യം കണ്ടു. 38 റണ്‍സെടുത്ത കെയ്ന്‍ വില്യംസണാണ് കീവികളുടെ നിരയിലെ ഉയര്‍ന്ന സ്‌കോറര്‍. ലോകകപ്പില്‍ ന്യൂസിലന്‍ഡിന്റെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. ആദ്യ മത്സരത്തില്‍ 98 റണ്‍സിന് ശ്രീലങ്കയെ പരാജയപ്പെടുത്തിയിരുന്നു.
Keywords: Scotland, Kivies, Dunadin, Newzeland, Shree Lanka, Makkan, Richi Berington

Post a Comment
0 Comments