കാഞ്ഞങ്ങാട്: (www.evisionnews.in) മാവോയിസ്‌ററുകള്‍ പ്രതികളായ കാഞ്ഞങ്ങാട്ടെയും നീലേശ്വരത്തെയും കേസുകള്‍ ജില്ലാ സെഷന്‍സ്‌കോടതിയിലേക്ക് മാററി.തൃക്കരിപ്പൂര്‍ സ്വദേശികളായ അരുണ്‍ ബാലന്‍, ശ്രീകാന്ത് പ്രഭാകരന്‍ എന്നിവര്‍ പ്രതികളായ കേസിന്റെ ഫയലുകളാണ് ഹൊസ്ദുര്‍ഗ് കോടതിയില്‍ നിന്ന് ജില്ലാ കോടതിയിലേക്ക് മാററിയത്.
ഭരണകൂടത്തിനെതിരെ സായുധകലാപത്തിന് ആഹ്വാനം ചെയ്തുകൊണ്ട് കാഞ്ഞങ്ങാട്ടും നീലേശ്വരത്തും പതിച്ച പോസ്‌റററുകളുടെ പേരിലാണ് അരുണിനും ശ്രീകാന്തിനുമെതിരെ പോലീസ് കേസെടുത്തിരുന്നത്. പാലക്കാട്ടെ മാവോയിസ്‌ററ് ആക്രമണവുമായി ബന്ധപ്പെട്ട് ഇരുവരും അറസ്‌ററിലായപ്പോഴാണ് മാവോയിസ്രറ് പോസ്‌റററുകള്‍ പതിച്ചതിന് പിന്നിലും ഇവരാണെന്ന് വ്യക്തമായത്.
Kewords: Kasaragod-knd-court-mavoist-nileshwer-case

Post a Comment
0 Comments